നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡൽഹിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എത്ര കേസുകൾ ഉണ്ടെങ്കിലും പിൻവലിക്കുമെന്നും ഇതിനായി ഡിജിപിക്ക് നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ പരാതികൾ കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പിൻ്റെ തീരുമാനം. കേസുകൾ പിൻവലിക്കാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് നൽകിയ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജയിലുകളിൽ നടക്കുന്ന പരിശോധനയെക്കുറിച്ചും ആഭ്യന്തര മന്ത്രി പ്രതികരിച്ചു.

ജയിലുകളിൽ പുലർച്ചെ മുതൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ജയിലുകളിൽ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റ അടിസ്ഥാനത്തിലാണ് നടപടി. ജയിൽ, പോലീസ് സംയുക്ത പരിശോധനയാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയെച്ചൊല്ലിയുള്ള വിവാദത്തിൽ പദ്ധതി ഒപ്പിട്ടത് സിപിഎമ്മാണെന്നും സിപിഐയോട് പോലും അന്ന് ചോദിച്ചിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. പിൻവാങ്ങാൻ പറ്റുമെങ്കിൽ അന്ന് ജോൺ ബ്രിട്ടാസ് എന്തുകൊണ്ട് മുഖ്യമന്ത്രിയോട് പറഞ്ഞില്ല. മുഖ്യമന്ത്രിയുടെ ചെവിയിലെങ്കിലും അദ്ദേഹത്തിന് പറയാമായിരുന്നല്ലോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...