കാട്ടാക്കട മമ്മൽ ആശുപത്രിക്കെതിരായ ചികിത്സ പിഴവ് പരാതിയിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടാക്കട മമ്മൽ ആശുപത്രിക്കെതിരായ ചികിത്സ പിഴവ് പരാതിയിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ. കുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജീവൻ രക്ഷിക്കാനാവശ്യമായ എല്ലാ ചികിത്സയും അടിയന്തരമായി നൽകി. 19ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ന്യൂമോണിയ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ ഉണ്ടായിരുന്നു. എസ്എടി ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ട് പോകാൻ നിർദ്ദേശിച്ചിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 22 ന് കുഞ്ഞിനെ ഗുരുതര ശ്വാസതടസ്സത്തോടെ വീണ്ടും ആശുപത്രിയിലേക്ക് എത്തിച്ചു.

കുഞ്ഞിന് നല്ല കഫക്കെട്ട് ഉണ്ടായിരുന്നു. അന്ന് നടത്തിയത് രക്തസാമ്പിൾ എടുക്കാനുള്ള കുത്തിവയ്പ്പാണ്. നെബുലൈസേഷനും നടത്തി. ചികിത്സയ്ക്കിടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായി. അടിയന്തര ചികിത്സയ്ക്കായി അഡ്രിനലിൻ കുത്തിവച്ചു. കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായതായി ബന്ധുക്കളെ അറിയിച്ചിരുന്നു. കുഞ്ഞിനെ നെയ്യാർ മെഡ്സിറ്റിയിൽ എത്തിക്കുമ്പോൾ ജീവൻ ഉണ്ടായിരുന്നുവെന്നും അവിടെ പരിശോധനകൾക്കിടെയാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നതെന്നും മമ്മൽ ആശുപത്രി സൂപ്രണ്ട് ഡോ. ശിവകുമാരി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് ; കേസെടുത്ത് സൈബർ പോലീസ്

0
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ് ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തു....

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവം ; സക്കർബർഗിന് പിന്തുണയുമായി എം.പി. മഹുവ മൊയ്ത്ര

0
ന്യൂഡൽഹി : മോദിയുടെ വീഡിയോ അപ്രത്യക്ഷമായ വിഷയത്തിൽ മെറ്റ സി.ഇ.ഒ. മാർക്ക്...

കുറ്റിപ്പുറം ബസ് അപകടം : അപകടത്തിന് കാരണം അമിത വേഗത ; ഡ്രൈവർക്ക് നോട്ടീസ്...

0
മലപ്പുറം : കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം ബസിന്റെ അമിത വേഗമെന്ന്...

പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം : ഉത്തരവിറങ്ങി

0
ന്യൂഡൽഹി : പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവായി. കഴിഞ്ഞ...