ചെങ്ങന്നൂർ : സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ബെദേസ്ഥാ പദ്ധതിയിലൂടെ നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ കൂദാശ നടത്തി കുടുംബത്തിന് കൈമാറി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തീമൊത്തിയോസ് മെത്രാപ്പോലിത്തായുടെ മുഖ്യ കാർമികത്വം വഹിച്ചു. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ ഇടവക വികാരി റവ.ഫാ.സ്റ്റീഫൻ വർഗീസ് കൂദാശ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
ബുധനൂർ സെന്റ് ഏലിയാസ് ഇടവക വികാരി റവ.ഫാ.ജിയോ എം സോളമൻ, ഇടവകാംഗമായ റവ.ഫാ.ഡോ.എബ്രഹാം കോശി എന്നിവർ സഹകാർമ്മികരായി. അബു എം.വീരപ്പള്ളി, മെറിൽ ഐപ്പ് ഷാജി, ജോഹാൻ, ഇ.വി ഗീവർഗീസ്, എം.പി ജോസഫ് എന്നിവർ സംസാരിച്ചു. ഭവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവരെ യോഗത്തിൽ ആദരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് മനു ടി.തോമസ് നന്ദി രേഖപ്പെടുത്തി. ഇടവക ജനങ്ങൾ, സാമൂഹിക – സാംസ്‌കാരിക നേതാക്കൾ, എന്നിവർ പങ്കെടുക്കുകയും ചെയ്തു.