വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചു ; പ്ര​തി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കറുകച്ചാൽ: കോട്ടയം ജില്ലയിലെ കറുകച്ചാലിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. മാവേലിക്കര സ്വദേശി മാത്യു കെ ഫിലിപ്പാണ് പിടിയിലായത്. വീട്ടമ്മക്ക് ലോൺ എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയത്തിലാകുന്നത്. അതിനിടെ സ്ത്രീയുടെ പേരിലുള്ള വീടും സ്ഥലവും മാത്യു തന്‍റെ പേരിലേക്ക് എഴുതിവാങ്ങിയിരുന്നു. ഇത് തിരികെ നൽകാതെ വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും പല തലണ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബാങ്കിൽ നിന്നും ലോൺ ലഭിക്കുന്നതിന് വീട്ടമ്മയുടെ പേരിലുള്ള സ്ഥലവും വീടും തന്റെ പേരിലേക്ക് മാറ്റണമെന്ന് തെറ്റിദ്ധരിപ്പിച്ച് മാത്യു സ്വത്തുക്കൾ തട്ടിയെടുക്കുകയായിരുന്നു.

വീടും സ്ഥലവും എഴുതി വാങ്ങിയതിനു ശേഷം ഇത് തിരികെ നൽകാതെ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പലതവണകളിലായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് കറുകച്ചാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. അന്വേഷണത്തിൽ പ്രതി വീട്ടമ്മയെ പറ്റിച്ച് സ്വത്ത് തട്ടിയെടുത്തതായും പീഡിപ്പിച്ചതായും പൊലീസ് കണ്ടെത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...