സ്വന്തം വീട്ടിൽ അന്യസംസ്ഥാന തൊഴിലാളികളെ വാടകക്ക് താമസിപ്പിച്ച വീട്ടമ്മ മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അന്യസംസ്ഥാന തൊഴിലാളികൾക്ക് വാടകക്ക് നൽകിയിരുന്ന വീട്ടിൽ അവർക്കൊപ്പം താമസിച്ചുവന്ന വീട്ടുടമയായ വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരപുരം ചെട്ടിക്കുന്ന് പൊതുജനം റോഡിൽ ടിസി. 14/688(1) പ്രഫുല്ലം വീട്ടിൽ സരളാ ദേവിയുടെ (89) മൃതദേഹമാണ് വീടിന് സമീപത്തെ കിണറ്റിൽ കണ്ടെത്തിയത്. ഞാണ്ടൂർക്കോണത്ത് താമസിക്കുന്ന മകൻ ഇന്നലെ രാത്രി വീട്ടിലെത്തിയപ്പോൾ അമ്മയെ കാണാതായതിനെ തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്.

കുറച്ച് കാലമായി ഇവരുടെ വീട് അന്യസംസ്ഥാന തൊഴിലാളികൾക്ക് വാടകക്ക് നൽകിയിരിക്കുയാണ്. ഇന്നലെ രാവിലെ അന്യസംസ്ഥാന തൊഴിലാളികൾ പണിക്ക് പോയിരുന്നതായി പറയുന്നു. രാത്രിയിലാണ് ഇവർ ജോലികഴിഞ്ഞുവരാറുള്ളത്. സരളയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഇവിടെ താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സരളയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...