Friday, July 4, 2025 4:57 am

വാളയറ സെറ്റിൽമെന്റിൽ താമസിക്കുന്നവർക്ക് കൈവശഭൂമി റീസർവ്വേ ചെയ്ത് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെടുമങ്ങാട് വാളയറ സെറ്റിൽമെന്റിൽ താമസിക്കുന്ന പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് അവർ താമസിച്ചു വരുന്ന കൈവശഭൂമി റീസർവ്വേ ചെയ്ത് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമിയിൽ വനംവകുപ്പ് ജണ്ടകൾ സ്ഥാപിച്ച് കൃഷിഭൂമി കൈക്കലാക്കുന്നുവെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നെടുമങ്ങാട് തഹസിൽദാർക്ക് നിർദ്ദേശം നൽകിയത്. തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരുത്തിപ്പള്ളി റെയ്ഞ്ചിൽ ഉൾപ്പെട്ട വാളയറ സെറ്റിൽമെന്റിൽ പരാതിക്കാരൻ താമസിക്കുന്ന സ്ഥലം പൂർണമായും വനത്താൽ ചുറ്റപ്പെട്ട സ്ഥലമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വിതുര സെക്ഷൻ പരിധിയിൽ വരുന്ന സെറ്റിൽമെന്റ് ഭൂമികൾ സർവ്വേ ചെയ്ത് കല്ലിട്ട് തിരിച്ചിട്ടുള്ളതാണ്. 2019-20 കാലത്ത് വാളയറ സെറ്റിൽമെന്റിൽ ജണ്ട നിർമ്മാണം ആരംഭിച്ചെങ്കിലും പരാതിക്കാരൻ ഉൾപ്പെടെയുള്ളവർ തടസപ്പെടുത്തിയതിനാൽ ജണ്ട നിർമ്മാണം നിർത്തിവെച്ചു.

പരാതിക്കാരന്റെ ഉൾപ്പെടെയുള്ള കൈവശഭൂമി റീസർവ്വെ ചെയ്ത് വനാതിർത്തി നിർണയിക്കുന്നതിന് നെടുമങ്ങാട് താലൂക്ക് ഓഫീസിൽ കത്ത് നൽകിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഇവിടത്തെ സ്ഥിരതാമസക്കാർക്ക് ത്രിതല പഞ്ചായത്തിൽ നിന്നോ പട്ടികവർഗവികസന വകുപ്പിൽ നിന്നോ വീടോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കുന്നതിന് വനംവകുപ്പ് തടസം നിന്നിട്ടില്ല. സെറ്റിൽമെന്റിലേക്ക് വൈദ്യുതിയും വാഹനയോഗ്യമായ വഴിയും ലഭ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. നെടുമങ്ങാട് തഹസിൽദാർ കക്ഷികൾക്ക് നോട്ടീസ് നൽകിയ ശേഷം കൈവശാവകാശ ഭൂമി റീസർ വെ ചെയ്യണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. കല്ലാർ വാളയറ എം. ഈച്ചുക്കുട്ടി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...