ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. താനെ സ്വദേശികളായ ദീലീപ് (56), ഭാര്യ പ്രമീള (51) എന്നിവരാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 10.15ഓടെയായിരുന്നു കൊലപാതകം. ഇരുവരും തമ്മിൽ അന്ന് രാത്രി വാക്കുതർക്കമുണ്ടായിരുന്നുവെന്നും ഇത് പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നുമാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ദിലീപിന്‍റെ കൈവശുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ചാണ് ഇയാൾ പ്രമീളയെ കൊലപ്പെടുത്തിയത്.

ദിലീപ് തോക്കെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രമീള സഹായത്തിനായി മകനെ വിളിച്ചിരുന്നെങ്കിലും മകനെത്തുന്നതിന് മുമ്പേ ദിലീപ് വെടിയുതിർക്കുകയായിരുന്നു. പ്രമീള തൽക്ഷണം കൊല്ലപ്പെട്ടു. പിന്നാലെ ഹൃദയാഘാതം മൂലം ദിലീപും മരണപ്പെടുകയായിരുന്നു. കൊലപാതകത്തിന്‍റെ യഥാർത്ഥ കാരണം എന്താണെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...