ഇന്‍ഡ്യ മുന്നണിയിലെ കക്ഷികള്‍ക്കിടയില്‍ തര്‍ക്കമൊന്നുമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഇന്‍ഡ്യ മുന്നണിയിലെ കക്ഷികള്‍ക്കിടയില്‍ തര്‍ക്കമൊന്നുമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‍രിവാള്‍. ആരും പദവിക്കുവേണ്ടി വന്നവരല്ലെന്നും ഇന്ത്യയെ രക്ഷിക്കാനെത്തിയവരാണെന്നും യോഗത്തിനു ശേഷം കെജ്‍രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.”ഇത് 28 പാർട്ടികളുടെ മാത്രമല്ല, 140 കോടി ജനങ്ങളുടെയും സഖ്യമാണ്. സഖ്യത്തിന്‍റെ മൂന്ന് യോഗങ്ങളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്.എല്ലാ മീറ്റിംഗുകളും വളരെ സൗഹാർദപരമായ അന്തരീക്ഷത്തിലാണ് നടന്നത്. സംഘർഷമൊന്നുമില്ല” കെജ്‌രിവാൾ പറഞ്ഞു. ഇന്‍ഡ്യ സഖ്യം തകർക്കാൻ ചില വലിയ ശക്തികൾ ശ്രമിക്കും. ഇന്ന് ഇവിടെ ആരും വന്നത് ഒരു പദവിയും നേടാനല്ല, മറിച്ച് ഇന്ത്യയെ വികസനത്തിന്‍റെ പാതയിലേക്ക് കൊണ്ടുപോകാനാണ്. ഈ സര്‍ക്കാരിന്‍റെ അന്ത്യത്തിന് ഇന്‍ഡ്യ സംഖ്യം കാരണമാകുമെന്ന് എനിക്കുറപ്പുണ്ട്” കെജ്‍രിവാള്‍ കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ കടന്നാക്രമിച്ച കെജ്‌രിവാൾ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞതും ധിക്കാരപരവുമായ സർക്കാരാണിതെന്ന് പറഞ്ഞു.

ബി.ജെ.പിയെ വീഴ്ത്താൻ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഇൻഡ്യ മുന്നണിയുടെ തീരുമാനം.മുന്നോട്ടുള്ള മുന്നണി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ 14 അംഗ ഏകോപന സമിതിക്കും മുംബൈയിൽ ചേർന്ന യോഗം രൂപം നൽകി. സോണിയ ഗാന്ധിയും രാഹുലും സമിതിയിൽ അംഗങ്ങളല്ല. മൂന്നാം യോഗത്തിൽ മുഖ്യ ചർച്ചാ വിഷയമായ സീറ്റ് വിഭജനം സംസ്ഥാന തലത്തിൽ നടത്താനും പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. സീറ്റ് വിഭജനം എത്രയും പെട്ടെന്ന് പൂർത്തിയാക്കി ഈ മാസം മൂന്നാം വാരത്തോടെ പ്രചരണ പരിപാടികളിലേക്ക് കടക്കാൻ ആണ് ഇൻഡ്യ മുന്നണി തീരുമാനം. മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വർക്കിംഗ് ഗ്രൂപ്പുകൾക്കും ഇൻഡ്യ മുന്നണി യോഗം രൂപം നൽകിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...