Friday, October 4, 2024 10:02 am

ഭാര്യയുടെ സ്ത്രീധനത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല ; സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഭർത്താവിന് ഭാര്യയുടെ സ്തീധനത്തിൽ യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി. ബുദ്ധിമുട്ടേറിയ സമയത്ത് ഭാര്യക്ക് മാതാപിതാക്കൾ നൽകിയ സ്ത്രീധനം ഉപയോ​ഗിച്ചാലും അത് ഭാര്യക്ക് തിരികെ നൽകാനുള്ള ധാർമിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. തനിക്ക് മാതാപിതാക്കൾ നൽകിയ സ്വർണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മലയാളി യുവതി കോടതിയെ സമീപിച്ചപ്പോഴായിരുന്നു നിർദേശം. നഷ്ടപ്പെട്ട സ്വർണത്തിന് പകരം ഒരു സ്ത്രീക്ക് 25 ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു. വിവാഹസമയത്ത് വീട്ടുകാര് 89 പവന് സ്വർണം സമ്മാനമായി നൽകിയെന്നും വിവാഹശേഷം അവളുടെ പിതാവ് ഭർത്താവിന് 2 ലക്ഷം രൂപയുടെ ചെക്ക് നൽകിയെന്നും എന്നാൽ, ഇതെല്ലാം ഭർത്താവ് ഉപയോ​ഗിച്ചെന്നും യുവതി പറയുന്നു. യുവതിയുടെ പരാതി അനുസരിച്ച് ആദ്യ രാത്രിയിൽ, ഭർത്താവ് അവളുടെ എല്ലാ ആഭരണങ്ങളും സൂക്ഷിക്കാനായി അമ്മയെ ഏൽപ്പിക്കുകയും ചെയ്തെന്നും യുവതി പറഞ്ഞു.

തങ്ങളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഭർത്താവും അമ്മയും ചേർന്ന് എല്ലാ ആഭരണങ്ങളും ഉപയോ​ഗിച്ചതായും പരാതിയിൽ പറയുന്നു. 2011-ൽ കുടുംബകോടതി, ഭർത്താവും അമ്മയും ചേർന്ന് സ്വർണ്ണാഭരണങ്ങൾ ദുരുപയോഗം ചെയ്തെന്നും നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടിരുന്നു. എന്നാൽ കുടുംബകോടതി വിധി ഭാഗികമായി റദ്ദാക്കിയ കേരള ഹൈക്കോടതി, ഭർത്താവും അമ്മയും ചേർന്ന് സ്വർണാഭരണങ്ങൾ ദുരുപയോഗം ചെയ്തതായി സ്ഥാപിക്കാൻ യുവതിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. തുടർന്നാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

പന്തളം സരസ്വതി ക്ഷേത്രം നവരാത്രി മണ്ഡപത്തിലെ നവരാത്രി ആഘോഷം ആരംഭിച്ചു

0
പന്തളം : പന്തളം സരസ്വതി ക്ഷേത്രം നവരാത്രി മണ്ഡപത്തിലെ നവരാത്രി ആഘോഷം...

തിരുവല്ല മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം അലങ്കോലപ്പെട്ടു

0
തിരുവല്ല : കൗണ്‍സില്‍ തീരുമാനം അട്ടിമറിച്ചുവെന്നും മിനുട്ട്‌സില്‍ തിരുത്തല്‍ വരുത്തിയെന്നും ആരോപിച്ച്...

ബാലചന്ദ്രമേനോന്‍റെ പരാതിയിൽ നടിക്കും അഭിഭാഷകനുമെതിരെ പോലീസ് കേസെടുത്തു

0
കൊച്ചി : നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും...

കളഞ്ഞുകിട്ടിയെ സ്വര്‍ണം പോലീസില്‍ ഏല്‍പ്പിച്ച് മാതൃകയായി വീട്ടമ്മ

0
പത്തനംതിട്ട : കളഞ്ഞുകിട്ടിയെ സ്വര്‍ണം പോലീസില്‍ ഏല്‍പ്പിച്ച് മാതൃകയായി വീട്ടമ്മ. പിന്നീട്...