ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി തലച്ചോർ ഭക്ഷിച്ചു ; യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ 32കാരനായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി തലച്ചോർ ഭക്ഷിച്ച്, തലയോട്ടി ആഷ് ട്രേയാക്കി. ചെകുത്താൻ ഉപാസകനായ ഇയാൾ മയക്കുമരുന്നിനും അടിമയെന്നാണ് റിപ്പോർട്ട്. ചെകുത്താൻ നിരന്തരം ആവശ്യപ്പെട്ടത് കൊണ്ടാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയത്. ജൂണ്‍മാസം 29നാണ് ക്രൂരമായ കൊലപാതകം നടന്നത്. 39കാരിയും അഞ്ചു കുട്ടികളുടെ അമ്മയുമായ മരിയയാണ് സാത്താൻ ഉപാസകന്‍റെ കത്തിക്കിരയായ വ്യക്തി. ഒരു വർഷം മുമ്പാണ് അൽവാരോ, മരിയയെ വിവാഹം കഴിക്കുന്നത്. ദിവസങ്ങളായി കാണാതായ അമ്മയെ അന്വേഷിച്ചെത്തിയ മക്കളിൽ ഒരാളോടാണ് പ്രതി കൊലപാതക വിവരം ആദ്യം പറയുന്നത്. അമ്മയെ കൊന്നെന്നും പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിട്ടുണ്ടെന്നുമായിരുന്നു കൊലയാളിയുടെ വെളിപ്പെടുത്തൽ.

പോലീസിന്‍റെ ചോദ്യം ചെയ്യലിൽ സാത്താൻ ആവർത്തിച്ച് നിർബന്ധിച്ചതു കൊണ്ടാണ് കൊല ചെയ്തത് എന്ന് പ്രതി സമ്മതിച്ചു. കത്തിയും ഉളിയും ചുറ്റികയും കൊണ്ടായിരുന്നു കൊലപാതകം. അവയവ ഭാഗങ്ങൾ വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കി കുറച്ച് വീടിന് പുറകിലെ മലയിടുക്കിൽ എറിഞ്ഞു, കുറച്ച് വീടിനുള്ളിൽ സൂക്ഷിച്ചു. ഇതുമാത്രമല്ല, മരിയയുടെ തലച്ചോർ മെക്സിക്കൻ ഭക്ഷണമായ ടാക്കോസിനൊപ്പം ഭക്ഷിച്ചെന്നും തലയോട്ടി സിഗരറ്റ് ചാരം ഇടുന്ന പാത്രമായി ഉപയോഗിച്ചെന്നും പ്രതി പോലീസിനോട് പറഞ്ഞു. നിർമാണ തൊഴിലാളിയായ അൽവാരോ ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി മരിയയുടെ അമ്മ പറയുന്നു. മയക്കുമരുന്നിനും അടിമയാണിയാൾ. സാത്താൻ ആരാധനയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകളിടുമായിരുന്നു. അതിന്‍റെ രൂപവും ശരീരത്തിൽ പച്ച കുത്തിയിട്ടുണ്ട്. പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ ദുർമന്ത്രവാദം നടത്തിയതിന്‍റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹ ഭാഗങ്ങൾ പലതും ഇനിയും കണ്ടെത്താനുള്ളതിനാൽ സംസ്കാരം നടത്താനായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്-ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ...

0
തിരുവനന്തപുരം: 12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്- ചെയർമാൻ...

പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ എം പി

0
കൊല്ലം: പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ...

ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലി തർക്കം ; ഭാര്യാപിതാവിനെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ്

0
ഭോപാൽ : ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യാപിതാവിനെ മഴുകൊണ്ട്...

അടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും. വ്യാഴം, വെള്ളി,...