ഭുവനേശ്വർ : ഒഡീഷയിലെ നയാഗർ ജില്ലയിൽ ഭാര്യയെ കൊന്ന് തല വെട്ടിയെടുത്ത് പോലീസ് സ്റ്റേഷനിലെത്തി ഭർത്താവ്. നായഗർ ജില്ലയിലെ ബിദാപജു ഗ്രാമത്തിലാണ് സംഭവം. ധരിത്രി(30)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് അർജുൻ ബാഗ(35)നെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാര്യയുടെ അറുത്തെടുത്ത തലയുമായി ബിദപാജു ഗ്രാമത്തിലെ താമസക്കാരനായ അർജുൻ ബാഗ സ്റ്റേഷനിലെത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് തല വെട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ തലയില്ലാത്ത ശരീരം കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബനിഗോച്ച പോലീസ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























