ഭര്‍ത്താവ് ഭാര്യയെ വെടിവെച്ച് കൊന്നു

For full experience, Download our mobile application:
Get it on Google Play

ലക്നൗ : ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറലില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവെച്ച് കൊന്നു. നരേഷ് എന്നയാളാണ് കൂട്ടാളികളുമായെത്തി കൊലപാതകം നടത്തിയത്. മകനെ പരീക്ഷയെഴുതിക്കാന്‍ പരീക്ഷ സെന്‍ററില്‍ എത്തിയപ്പോഴാണ് യുവതിക്ക് വെടിയേറ്റത്. നരേഷും ഭാര്യ സാവിത്രിയും (35) ഒരു വര്‍ഷമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഖാന്‍പൂരിലെ സര്‍വോദയ വിദ്യ മന്ദിര്‍ ഇന്‍റര്‍ കൊളേജില്‍ മകന് പരീക്ഷ എഴുതുന്നതിനായി കൂടെ വന്നതായിരുന്നു സാവിത്രി. ഒരു വര്‍ഷം മുമ്പ് നരേഷുമായി പിരിഞ്ഞ സാവിത്രി കാമുകനായ സര്‍ജീത്ത് സിംഗിന്‍റെ കൂടെയായിരുന്നു താമസം.

സാവിത്രിയുടെ മകന്‍ ആനന്ദും (15) മകള്‍ ഖുഷിയും ഇവരുടെ കൂടെയായിരുന്നു താമസം. തിങ്കളാഴ്ച സാവിത്രിയും സുര്‍ജീത്തുമാണ് ആനന്ദിന്‍റെ കൂടെ ഖാന്‍ പൂരിലെത്തിയത്. ആന്ദന്ദ് പരീക്ഷയെഴുതുന്ന സമയം ഇരുവരും പുറത്ത് കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് നരേഷും അയാളുടെ സഹോദരനും രണ്ട് കൂട്ടാളികളും തോക്കുമായി എത്തുന്നത്. തോക്കുപയോഗിച്ച് സാവിത്രിയുടെ തലയ്ക്ക് വെടിവെക്കുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ച സുര്‍ജീത്തിന് തോളില്‍ വെടിയേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സാവിത്രി മരിച്ചു. സുര്‍ജീത്തിന്‍റെ നില ഗുരുതരമായി തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ റിപ്പോർട്ട്നൽകിയ ഉദ്യോഗസ്ഥനെ മാർക്കറ്റിലിട്ട് വെട്ടാൻശ്രമം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം : ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല...

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ...

പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത് ; എജിയുടെ നിയമോപദേശം തേടി സർക്കാർ

0
തിരുവനന്തപുരം: സിപിഎമ്മിൻ്റെ മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ പിണറായിക്കെതിരെ കേസ് എടുക്കണമെന്നഇഡി കത്തിൽ...

പാർട്ടി ചരിത്രത്തിലാദ്യം ; സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേരും

0
കോഴിക്കോട്: പാർട്ടി ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു അസാധാരണ നീക്കത്തിന് കേരളത്തിലെ...