15കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്തെന്ന കുറ്റത്തിൽനിന്ന് ഭർത്താവിനെ മുക്തനാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: ഭാ​ര്യ​യാ​യ 15കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്ന കു​റ്റ​ത്തി​ൽ​നി​ന്ന് ഭ​ർ​ത്താ​വി​നെ മു​ക്ത​നാ​ക്കി ഡ​ൽ​ഹി ഹൈ​കോ​ട​തി വെ​റു​തെ വി​ട്ടു. പെ​ൺ​കു​ട്ടി അ​യാ​ളു​ടെ ഭാ​ര്യ​യാ​ണെ​ന്നും ലൈം​ഗി​ക​ബ​ന്ധ​ത്തി​​ലേ​ർ​പ്പെ​ട്ട​ത് വി​വാ​ഹ ശേ​ഷ​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ് ജ​സ്റ്റി​സു​മാ​രാ​യ സു​രേ​ഷ് കു​മാ​ർ കൈ​റ്റ്, നീ​ന ബ​ൻ​സ​ൽ കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചി​ന്റെ വി​ധി. ത​ന്നെ വി​വാ​ഹം ചെ​യ്ത​ശേ​ഷ​മാ​ണ് ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ട​തെ​ന്ന് പെ​ൺ​കു​ട്ടി​ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​തി​നാ​ൽ പോ​സ്കോ നി​യ​മ​പ്ര​കാ​രം കു​റ്റം ചു​മ​ത്താ​നാ​വി​ല്ലെ​ന്നും കോ​ട​തി തു​ട​ർ​ന്നു.

മൂ​ത്ത​മ​ക​ളു​ടെ ഭ​ർ​ത്താ​വാ​യ പ്ര​തി സ​ഹോ​ദ​രി​യാ​യ 15കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്ന് മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ, സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് ത​ന്നെ​യും വി​വാ​ഹം ചെ​യ്തി​രു​ന്നു​വെ​ന്നും അ​ക്കാ​ര്യം വീ​ട്ടു​കാ​രി​ൽ​നി​ന്ന് മ​റ​ച്ചു​വെ​ച്ച​താ​യി​രു​ന്നു​വെ​ന്നും പെ​ൺ​കു​ട്ടി കോ​ട​തി​യെ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് മു​സ്‍ലിം വ്യ​ക്തി​നി​യ​മം അ​നു​സ​രി​ച്ച് 18 വ​യ​സ്സി​ന് താ​ഴെ വി​വാ​ഹ ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടാ​മെ​ന്നി​രി​ക്കെ ബ​ലാ​ത്സം​ഗ​ക്കു​റ്റം പ്ര​തി​ക്കെ​തി​രെ ചു​മ​ത്താ​നാ​വി​ല്ല എ​ന്ന് ഹൈ​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി ഭഗവതിക്കുന്നിൽ ദേവസ്വം ബോർഡിന്റെ തേക്കുമരക്കഷണങ്ങൾ മോഷ്ടിച്ചു ; പോലീസിൽ പരാതി

0
റാന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുറിച്ചിട്ടിരുന്ന തേക്കുമരക്കഷണങ്ങൾ...

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി ഇന്ന് നടത്തിയ മാർച്ച്...

0
തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി...

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...