സീതത്തോട് പാലത്തിന്റെ ഉദ്ഘാടനം മാർച്ച്‌ 4 ന് നടക്കുമെന്ന് അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

കോന്നി : സീതത്തോട് പാലത്തിന്റെ ഉദ്ഘാടനം മാർച്ച്‌ 4 ന് നടക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. സീതത്തോടിന്റെ മുഖച്ഛായ മാറ്റിയ പാലം നിർമാണത്തിന്റ ഒന്നാം ഘട്ടം ജോലികൾ റെക്കോർഡ് വേഗത്തിൽ ആണ് പൂർത്തീകരിച്ചത്. രണ്ടാംഘട്ട ജോലികൾ ആയ അപ്രോച്ച് റോഡ് റീറ്റൈനിങ് വാൾ തുടങ്ങിയ ജോലികളും അപ്രോച്ച് റോഡിന്റെ ഉൾവശത്ത് മണ്ണ് ഫില്ല് ചെയ്യുന്ന ജോലികളും പൂർത്തീകരിച്ചിട്ടുണ്ട്. നിലവിൽ പാലത്തിന്റെ അപ്രോച്ച് റോഡുകൾ ഉന്നത നിലവാരത്തിൽ ബിഎംബിസി സാങ്കേതികവിദ്യയിൽ ടാർ ചെയ്യുന്നതിനുള്ള ആദ്യഘട്ട പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. അപ്രോച്ച് റോഡിന്റെ മണ്ണ് ഫില്ലിംഗ് പൂർത്തിയായതോടെ രണ്ടു തട്ടുകളായി നിന്നിരുന്ന സീതത്തോട്- ആങ്ങമൂഴി റോഡും സീതത്തോട്- ഗുരുനാഥൻമണ്ണ് റോഡും ഒരേ നിരപ്പിൽ ആയിട്ടുണ്ട്. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഉന്നത നിലവാരത്തിലുള്ള ടാറിങ് പൂർത്തീകരിച്ചതിനു ശേഷം മാർച്ച് 4ന് പാലത്തിന്റെ ഉദ്ഘാടനം നടത്തി പൊതുജനങ്ങൾക്ക് തുറന്നു നൽകുമെന്ന് എം എൽ എ അറിയിച്ചു. പാലത്തിന്റെ ഇരുവശങ്ങളിലും ഉള്ള വീടുകളിലേക്കും കടകളിലേക്കും യാത്ര ചെയ്യാനുള്ള വഴിയും അപ്രോച്ച് റോഡിൽ നിന്നും നിർമ്മിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെഡിക്കൽ കോളേജ് മോർഫിം​ഗ് കേസ് : പ്രതിക്കെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ പ്രതിയായ ഏബൽ...

കോഴിത്തീറ്റയ്ക്ക് വില കുത്തനെ കൂടി : കോഴി ഇറച്ചി വിൽപ്പന താഴോട്ട്

0
തൃശ്ശൂർ : പോത്തിറച്ചിക്കു പിന്നാലെ കോഴിയിറച്ചിക്കും പൊള്ളുംവില. കോഴിത്തീറ്റയുടെ വിലവർധനയാണ് ഇറച്ചിവില...

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...