ഗാന്ധിഭവൻ ദേവലോകത്തിൽ ഓണസ്പർശം 2025 ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനവും സ്നേഹപ്രയാണം 551മത് ദിന സംഗമവും നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഗാന്ധിഭവൻ ദേവലോകത്തിൽ ഓണസ്പർശം 2025 ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനവും സ്നേഹപ്രയാണം 551മത് ദിന സംഗമവും നടന്നു.
ഓണത്തോടനുബന്ധിച്ച് കോന്നി എലിയിറക്കൽ ഗാന്ധി ദേവലോകത്തിൽ വ്യക്തികൾ, സംഘടനകൾ നവമാധ്യമ കൂട്ടായ്മകൾ ക്ലബ്ബുകൾ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഓണാഘോഷ പരിപാടി ഓണസ്പർശം 2025ന്റെ ഉത്ഘാടനവും മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളെയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ സമൂഹത്തിലേക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 951-ാം ദിന സംഗമത്തിന്റെ ഉദ്ഘാടനവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം നിർവഹിച്ചു.

കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സേവാ ശക്തി ഫൗണ്ടേഷൻ ചെയർമാനും ഗാന്ധിഭവൻ ദേവലോകം രക്ഷാധികാരിയുമായ സി.എസ്. മോഹൻ മുഖ്യ സന്ദേശം നൽകി. കോന്നി വിജയകുമാർ, ബാബു വെളിയത്ത്, ചിറ്റാർ ആനന്ദൻ, ഗാന്ധിഭവൻ ജനറൽ ഡയറക്ടർ സന്തോഷ് ജി നാഥ്‌, കെ എസ് പ്രദീപ്, ജി മോഹൻദാസ് എന്നിവർ സംസാരിച്ചു. കോന്നി ചിലങ്ക ഗ്രൂപ്പിന്റെ കൈകൊട്ടികളിയും നടന്നു. കോന്നി, കാളച്ചിറ പൂക്കൾ കൂട്ടായ്മയിലെ കുട്ടികൾ ഓണത്തോടനുബന്ധിച്ച് അന്നദാന സഹായം നൽകി.  ദേവലോകം ഡയറക്ടർ അജീഷ് എസ് സ്വാഗതവും മനോജ് പുളിവേലിൽ നന്ദിയും രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...