വടശ്ശേരിക്കര: വടശേരിക്കര 373-ാം നമ്പര്‍ എൻ.എസ്.എസ് കരയോഗത്തിന്റെ നവീകരിച്ച കരയോഗ മന്ദിര ഉദ്ഘാടനവും കുടുംബസംഗമവും വിദ്യാഭ്യാസ അവാർഡ് ദാനവും നടന്നു. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും റാന്നി താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ. വി.ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി. ആർ.സുഭാഷ് കുമാർ മൂഴിപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ഗോപാലൻ നായർ മുഖ്യപ്രഭാഷണം നടത്തി. റാന്നി എം.എൽ.എ അഡ്വ. പഴകുളം മധു മുഖ്യാതിഥിയായിരുന്നു.
പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. കൃഷി ആഫീസർ ജെ. നയനതാര കാർഷിക സെമിനാർ നയിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി മഹേഷ് കെ.എം, മേഖല കൺവീനർ ഡോ.സുരേഷ് കെ.ജെ, വനിതാ താലൂക്ക് യൂണിയൻ പ്രസിഡന്റ് ലേഖ ഗോപകുമാർ, കരയോഗം സെക്രട്ടറി ബിനീഷ് തുരുത്തിക്കാടൻ, വനിതാ സമാജം പ്രസിഡന്റ് ലളിത രാജീവ്, വൈസ് പ്രസിഡന്റ് പി.ആർ. ബാലൻ തുടങ്ങിയവർ സംസാരിച്ചു.































