കാട്ടുപന്നിയെ ആക്രമിച്ച സംഭവം ; പഞ്ചായത്തംഗത്തിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​മ്പാ​ടി : കാ​ട്ടു​പ​ന്നി​യെ ആ​ക്ര​മി​ച്ചെ​ന്ന പരാതിയെ തുടർന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ലി​നെ​തി​രെ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തു. തി​രു​വ​മ്പാ​ടി ഇ​രു​മ്പ​ക​ത്ത് കാ​ട്ടു​പ​ന്നി​യു​ടെ കു​ഞ്ഞി​നെ വ​ടി​കൊ​ണ്ട് അ​ടി​ക്കു​ന്ന ദൃ​ശ്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേസെടുത്തിരിക്കുന്നതെന്ന് വ​നംവ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ താ​മ​ര​ശ്ശേ​രി റെ​യ്ഞ്ച് ഓ​ഫി​സി​ലെ​ത്തി ജാ​മ്യം നേ​ടി. എന്നാൽ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യ പ​രാ​തി​യി​ലാ​ണ് വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത​തെ​ന്ന് രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ പറഞ്ഞു. ഒ​ന്ന​ര വ​ർ​ഷം മു​മ്പ് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ ത​ന്നെ ആ​ക്ര​മി​ക്കാ​നെ​ത്തി​യ കാ​ട്ടു​പ​ന്നി​യെ ജീ​വ​ൻ ര​ക്ഷാ​ർ​ഥം പ്ര​തി​രോ​ധി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. കാ​ട്ടു​പ​ന്നി​യോ​ടൊ​പ്പം ര​ണ്ട് കു​ഞ്ഞു​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് ര​ഹ​സ്യ​മാ​യി പ​ക​ർ​ത്തി​യ വീഡിയോ ദൃ​ശ്യ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി ഇ​പ്പോ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ന്നെ​ന്ന് അ​ദ്ദേ​ഹം വ്യക്തമാക്കി. കാ​ട്ടു​പ​ന്നി​യെ ത​ല്ലി​കൊ​ന്ന പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ൽ.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അറിയിച്ചു. എ​ൽ.​ഡി.​എ​ഫ് യോ​ഗ​ത്തി​ൽ ജോ​ളി ജോ​സ​ഫ്, റോ​യി തോ​മ​സ്‌, സി. ​ഗ​ണേ​ഷ് ബാ​ബു, സി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ, അ​ബ്ര​ഹാം മാ​നു​വ​ൽ, ജോ​യി മ്ലാ​ങ്കു​ഴി, പി.​സി. ഡേ​വി​ഡ്, കെ.​എം. മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം : ജില്ല കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കളക്ടര്‍ എ...

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...