തിരുവനന്തപുരം : സമരാഗ്നി വേദിയിൽ ദേശീയഗാനം തെറ്റിച്ചു ചൊല്ലിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് പാലോട് രവിക്കെതിരേ പോലീസിൽ പരാതി. ദേശീയഗാനത്തെ അവഹേളിച്ചെന്നാരോപിച്ച് ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്. രാജീവാണ് പോലീസിൽ പരാതി നൽകിയത്.
സിറ്റി പോലീസ് കമ്മീഷണർക്കാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. തിരുവനന്തപുരത്ത് കോൺഗ്രസിന്റെ സമരാഗ്നി സമാപന വേദിയിലാണ് പാലോട് രവി ദേശീയഗാനം തെറ്റിച്ചുചൊല്ലിയത്. ഉടൻ ടി. സിദ്ദിഖ് എംഎൽഎ ഇടപെട്ട് പാലോട് രവിയെ പിന്തിരിപ്പിക്കുകയായിരുന്നു. തുടർന്ന് ആലിപ്പറ്റ ജമീല ദേശീയഗാനം ശരിയായി ആലപിച്ചു. പിന്നാലെയാണ് സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് പോലീസിനെ സമീപിച്ചത്.