ആനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതികൾക്കായി വനം വകുപ്പിന്‍റെ തിരച്ചിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂർ വാഴക്കോട് ആനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ 6 പ്രതികൾക്കായി വനം വകുപ്പിന്‍റെ തിരച്ചിൽ. സ്ഥലമുടമ റോയിക്ക് സഹായം നൽകിയവരെ ഉൾപ്പെടെ കേസിൽ പ്രതി ചേർക്കാനാണ് തീരുമാനം. ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണ് റോയിക്കൊപ്പം ഉണ്ടായിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തൃശൂരില്‍ കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് പേരാണ് വനം വകുപ്പിന്‍റെ കസ്റ്റഡിയിൽ ഉള്ളത്. സംഭവത്തിൽ സ്ഥലമുടമ റോയി ഉൾപ്പെടെ 6 പേർ കൂടി പിടിയിലാകാനുണ്ട്. പാലായില്‍ നിന്നുള്ള സംഘമാണ് ആനയെ കുഴിച്ചിട്ടതെന്നാണ് നിഗമനം. ഇവർ ആനക്കൊമ്പ് വിൽക്കാനും കൂട്ടുനിന്നിട്ടുണ്ടെന്നാണ് കരുതുന്നത്.

പട്ടിമറ്റത്ത് നിന്ന് പിടികൂടിയ കൊമ്പ് വാഴക്കോട് കണ്ടെത്തിയ ആനയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ശാസ്ത്രീയമായി തെളിയിക്കാൻ പരിശോധനക്കയക്കും. ആനയ്ക്ക് വിഷം നല്‍കിയിരുന്നോ എന്ന് പരിശോധിക്കാന്‍ ആന്തരികാവയവങ്ങള്‍ ഉള്‍പ്പെടെ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആനയുടെ ജഡം പഴകിയതിനാല്‍ മരണകാരണം കണ്ടെത്താന്‍ പ്രയാസമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ കാട്ടാനയെ റബർ തോട്ടത്തിൽ കുഴിച്ചിടുകയായിരുന്നുവെന്നാണ് പിടിയിലായവർ നൽകിയ മൊഴി. വീട്ടുടമസ്ഥൻ റോയി ഗോവയിലേക്ക് കടന്നതായായി വിവരം ലഭിച്ചതോടെ വനം കുപ്പ് സംഘവും ഗോവയിൽ എത്തി അന്വേഷണം തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...