വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവം ; ഡോക്ടര്‍മാരടക്കം പലരെയും ഞങ്ങൾക്ക് സംശയമുണ്ടെന്ന് മാതാപിതാക്കള്‍, പ്രതിഷേധം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനുപിന്നില്‍ നിരവധി പേരുണ്ടാകാമെന്നാണ് സംശയിക്കുന്നതെന്ന് ഡോക്ടറുടെ മാതാപിതാക്കള്‍. കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ പേരുകള്‍ അവര്‍ അന്വേഷണ സംഘത്തിന് കൈമാറിയതായി സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്ക് സംഭവവുമായി ബന്ധമുണ്ടാകാമെന്നാണ് മാതാപിതാക്കള്‍ സംശയിക്കുന്നത്. അതിനിടെ, സംശയമുള്ള 30 ഓളംപേരെ ചോദ്യംചെയ്തുവരികയാണെന്ന് സിബിഐ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആശുപത്രി അധികൃതരും പോലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവരെയാണ് ചോദ്യംചെയ്യുന്നത്. അതിനിടെ, സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപക സമരത്തിലാണ്. രാവിലെ ആറുമുതല്‍ 24 മണിക്കൂര്‍ അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഒ.പി. വിഭാഗം ബഹിഷ്‌കരിക്കും. എന്നാല്‍, അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയകളും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

0
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ...

0
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം...

ആവേശത്തിമിർപ്പിൽ പുന്നമട ; ആറ് ഹീറ്റ്സുകളും പൂർത്തിയായി

0
ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ...