കളമശ്ശേരിയിൽ പഴകിയ മാംസം പിടിച്ചെടുത്ത സംഭവം ; ഇടപെടലുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കളമശ്ശേരിയിൽ പഴകിയ മാംസം പിടിച്ചെടുത്ത സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദേശം നൽകിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കെൽസ കളമശ്ശേരി മുനിസിപ്പാലിറ്റിയോട് റിപ്പോർട്ടും തേടിയിട്ടുണ്ട്. എറണാകുളം കളമശേരി കൈപ്പടമുഗളിലെ സെൻട്രൽ കിച്ചണിൽ നിന്നാണ് പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തത്. 500 കിലോഗ്രാം പഴകിയ മാംസമാണ് പിടിച്ചെടുത്തത്.

തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവന്ന മാംസത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പിടിച്ചെടുത്ത ഇറച്ചിയിൽ ഭൂരിഭാഗവും അഴുകിയ നിലയിലായിരുന്നു. പാലക്കാട് സ്വദേശി ജുനൈദിന്‍റെ ഉടമസ്ഥതയിലാണ് കളമശേരിയിലെ സ്ഥാപനമുള്ളത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളിലേക്ക് കൊണ്ടുപോകുന്നതിനാണ് മാംസം തമിഴ്‌നാട്ടിൽ നിന്നും എത്തിച്ചത്. ഇവിടെ നിന്നും 150 കിലോ ഗ്രാം പഴകിയ എണ്ണയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

കൊച്ചിയിലെ ഹോട്ടലുകളിൽ ഷവർമ ഉണ്ടാക്കുന്നതിനായി സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. വലിയ കവറുകളിലാക്കി തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഫ്രീസറിൽ പോലുമല്ലാതെ ഇറച്ചി സൂക്ഷിച്ചിരുന്നത്. പഴകിയ മാംസത്തിന്‍റെ സാമ്പിളുകൾ പരിശോധിച്ചശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തില്‍ 12.06 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി ഭേദഗതിക്കും സ്പിൽ...

ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് ഇ.എസ്.ഐ പരിരക്ഷ ഉറപ്പാക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് ഇ.എസ്.ഐ ആനുകൂല്യം ഉറപ്പാക്കുമെന്ന് ആരോഗ്യ...

വന്ദേമാതരം ഇന്ത്യക്കാർ മുഴുവൻ പാടുമെന്നും കോൺഗ്രസുകാർ ഇറ്റാലിയൻ നാഷണൽ ആന്തം പാടട്ടെയെന്നും രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വന്ദേമാതരം...

നീണ്ടകരയിൽ കാണാതായ ഗൗതമിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി

0
കൊല്ലം: മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന തിരച്ചിലിൽ സർക്കാരിന്റെ ഭാഗത്തുനിന്ന്...