നായ്ക്കുട്ടിയെ മോഷ്ടിച്ച സംഭവം ; കേസ് വേണ്ടെന്ന് കടയുടമ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നെട്ടൂർ പെറ്റ്സ് ഹൈവിൽ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച സംഭവത്തിൽ കേസ് വേണ്ടെന്ന് കടയുടമ. മുഹമ്മദ് ബാസിതാണ് കേസ് വേണ്ടെന്ന് കോടതിയെ അറിയിച്ചത്. പ്രതികളായ കർണാടകയിലെ എൻജിനീയറിങ് വിദ്യാർഥികൾ ശ്രേയ (23), നിഖിൽ (23), എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. 45 ദിവസം പ്രായമുള്ള ഷിറ്റ്സു ഇനത്തിൽപെട്ട 15,000 രൂപ വിലയുള്ള നായ്ക്കുട്ടിയെയാണ് പ്രതികൾ മോഷ്ടിച്ചത്.

കേരളത്തിൽ എത്തി വാരാന്ത്യം ആഘോഷിച്ച് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് മോഷണം. 28ന് രാത്രി ഏഴോടെയായിരുന്നു സംഭവം. ബാസിത് തന്‍റെ നായ്ക്കുട്ടിയെ തിരികെ കിട്ടിയതിനാൽ തനിക്ക് കേസില്ലെന്നും പ്രതികളോട് ക്ഷമിച്ചെന്നും പറഞ്ഞു. എപ്പോൾ ആവശ്യപ്പെട്ടാലും പ്രതികൾ കോടതിയിൽ ഹാജരാകണം എന്ന വ്യവസ്ഥയോടെ നായ്ക്കുട്ടിയെ കടയുടമയ്ക്ക് കോടതി വിട്ടുനൽകി.

കർണാടകയിലെ കർക്കലയിൽ നിന്നുമാണ് നായ്ക്കുട്ടിയെയും പ്രതികളെയും കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇന്നലെ പുലർച്ചയോടെയാണ് ഇവരെ പനങ്ങാട് സ്റ്റേഷനിൽ എത്തിച്ചത്. നായ്ക്കുട്ടിയെ മരട് മൃഗാശുപത്രിയിൽ ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് മോഷണം കണ്ടെത്തിയത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...