മഞ്ഞനിക്കര പെരുന്നാൾ നാളെ കൊടിയേറും ; കാൽനട തീർത്ഥാടക സംഗമം 10 നും, പ്രധാന പെരുന്നാൽ 11 നും

For full experience, Download our mobile application:
Get it on Google Play

മഞ്ഞിനിക്കര : സിറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയര്കീസായിരുന്ന മോറാൻ മോർ ഇഗ്നാത്തിയോസ്സ് എലിയാസ് തൃതീയൻ പാത്രിയര്കീസ് ബാവായുടെ 91-ാമത് ദു:ഖ്‌റോനോ പെരുന്നാൾ ആഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കം കുറിക്കും. 5-ാം തീയതി തുമ്പമൺ ഭദ്രാസനത്തിന്‍റെ മോർ മിലിത്തിയോസ് യൂഹാനോൻ, കൊല്ലം ഭദ്രാസനത്തിന്‍റെ മോർ തേവോദോസ്യോസ് മാത്യുസ്, ജറുസലേമിന്‍റെ മോർ തീമോത്തിയോസ് മാത്യൂസ് എന്നീ മെത്രപ്പോലീത്താമാരുടെ കാർമ്മികത്വത്തിൽ രാവിലെ 8 മണിക്ക് ദയറായിൽ ആരംഭിക്കുന്ന വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനയ്ക്ക് ശേഷം മഞ്ഞിനിക്കര ദയറായിലും,പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയർക്കാ പതാക ഉയർത്തും.

അന്നേ ദിവസം വൈകിട്ട് 5.30ന് വിശുദ്ധ മോറാന്‍റെ കബറിടത്തിൽ നിന്നും ഭക്തിനിർഭരമായി കൊണ്ടുപോകുന്ന പതാക 6 മണിക്ക് ഓമല്ലൂർ കുരിശിൻ തൊട്ടിയിൽ മഞ്ഞിനിക്കര ദയറായുടെ തലവനും ദക്ഷിണ മേഖല സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തായുമായ മോർഅത്താനാസിയോസ് ഗീവർഗീസ് ഉയർത്തുന്നതുമാണ്.

6-ാം തീയതി മുതൽ എല്ലാ ദിവസും രാവിലെ 5 മണിക്ക് പ്രഭാത നമസ്‌ക്കാരവും 7.30 ന് വിശുദ്ധ കുർബാനയും 12.30 ന് ഉച്ചനമസ്‌ക്കാരവും വൈകിട്ട് 5 മണിക്ക് സന്ധ്യാ നമസ്‌ക്കാരവും ഉണ്ടായിരിക്കും. 6-ാം തീയതി വൈകിട്ട് 6.30 ന് ഗാന ശുശ്രുഷയും 7 മണിക്ക് തുമ്പമൺ ഭദ്രാസനത്തിന്‍റെ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലിത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നതും തുടർന്ന് റവ. ഫാ. ജിനോ ജോസഫ് കരിപ്പക്കാടൻ പ്രസംഗിക്കുന്നതുമാണ്.

7-ാം തീയതി ചൊവ്വാഴ്ച രാവിലെ 9.30 ന് തുമ്പമൺ ഭദ്രാസന വനിതാസമാജത്തിന്റെ ധ്യാനയോഗം അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നതും കോഴിക്കോട് ഭദ്രാസനത്തിന്റെ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലിത്ത ധ്യാനപ്രസംഗം നടത്തുന്നതുമാണ്. അന്ന് വൈകിട്ട് 6.30 ന് ഗാന ശുശ്രുഷയും 7 മണിക്ക് റവ. ഫാ. യൂഹാനോൻ വേലിക്കകത്ത് പ്രസംഗിക്കുന്നതുമാണ്.

ഫെബ്രുവരി 8-ാംതീയതി ബുധനാഴ്ച വൈകിട്ട് 6 മണിക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം  പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. ഐയ്യർ ഐ. എ. എസ്. നിർവ്വഹിക്കും. 91 നിർദ്ധനരായ ആളുകൾക്ക് അരിയും വസ്ത്രങ്ങളും വിതരണം ചെയ്യും. തുടർന്ന് 7 മണിക്ക് ഗാന ശുശ്രുഷയും, 7.30 ന് റവ. ഫാ. ജോർജി ജോൺ കട്ടച്ചിറ പ്രസംഗിക്കുന്നതുമാണ്. ഫെബ്രുവരി 9-ാംതീയതി വ്യാഴാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്‌ക്കാരം, 7.30 ന് വിശുദ്ധ കുർബ്ബാന, വൈകിട്ട് 5 മണിക്ക് സന്ധ്യാ പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും.

10-ാം തീയതി വെള്ളിയാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്‌ക്കാരവും 7.30 ന് മലബാർ ഭദ്രാസനത്തിന്റെ അഭിവന്ദ്യ മോർ സ്‌തേഫാനോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നി•േൽ കുർബ്ബാനയും ഉണ്ടായിരിക്കും.

10-ാം തീയതി ഉച്ചയ്ക്ക് 3 മണി മുതൽ ഓമല്ലൂർ കുരിശിങ്കൽ വെച്ച് അഭിവന്ദ്യ മെത്രാപ്പോലീത്താമാരും മോർ സ്‌തേഫാനോസ് പള്ളി ഇടവകക്കാരും സമീപ ഇടവകകളിലെ അംഗങ്ങളും സംയുക്തമായി സ്വീകരിച്ച് കബറിങ്കലേക്ക് വരവേൽക്കും.  വൈകിട്ട് 5 മണിക്ക് സന്ധ്യാ പ്രാർത്ഥന.  6 മണിക്ക് നടക്കുന്ന പൊതു സമ്മേളനം പരിശുദ്ധ പാത്രിയാർക്കീസ് ബാവായുടെ പ്രതിനിധി അഭിവന്ദ്യ മോർ യാക്കൂബ് ബബാവി മെത്രാപ്പോലീത്തായും ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ അദ്ധ്യക്ഷനായിരിക്കും. പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മെട്രോപ്പോലീത്തൻ ട്രസ്റ്റി അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.

11-ാം തീയതി ശനിയാഴ്ച വെളുപ്പിന് 3 മണിക്ക് മഞ്ഞിനിക്കര മോർ സ്‌തേഫാനോസ് കത്തീഡ്രലിൽ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും ദയറാ കത്തീഡ്രലിൽ രാവിലെ 5.15 ന് പ്രഭാത പ്രാർത്ഥനയും, 5.45ന് അഭിവന്ദ്യരായ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത (മെട്രോപ്പോലീത്തൻ ട്രസ്റ്റി) മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്ത (മൂവാറ്റുപുഴ മേഖല) മോർ ക്രിസ്‌തോഫോേറാസ് മർക്കോസ് മെത്രാപ്പോലീത്ത (പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറി) എന്നീ തിരുമേനിമാരുടെ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നി•േൽ കുർബ്ബാനയും തുടർന്ന് 8.30ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ ശ്ലൈഹിക പ്രതിനിധി മോർ യാക്കൂബ് ബബാവിയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും മോറാന്റെ കബറിങ്കലും മോർ യൂലിയോസ് ഏലിയാസ് ബാവാ, മോർ യൂലിയോസ് യാക്കൂബ്, മോർ ഒസ്ത്താത്തിയോസ് ബെന്യാമീൻ ജോസഫ്, മോർ യൂലിയോസ് കുര്യാക്കോസ് എന്നീ മെത്രാപ്പോലീത്താമാരുടെ കബറിടങ്ങളിലും ധുപ പ്രാർത്ഥനയും 10.30ന് സമാപന റാസയും നേർച്ച വിളമ്പും ഉണ്ടായിരിക്കും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...