അങ്ങാടി പഞ്ചായത്തിലെ വള കൊടികാവ് ഭാഗത്ത് കാണപ്പെട്ട അജ്ഞാത ജീവി പുലിപൂച്ച എന്ന് വനപാലകർ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : അങ്ങാടി പഞ്ചായത്തിലെ വള കൊടികാവ് ഭാഗത്ത് കാണപ്പെട്ട അജ്ഞാത ജീവി പുലിപൂച്ച എന്ന് വനപാലകർ സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പുലിയെ പോലെയുള്ള ജീവിയെ വളകൊടികാവ് പുളിക്കകുഴിയിൽ സാലിയും മകൾ ഷൈനിയും കണ്ടത്. നായയെക്കാൾ വലിപ്പമുള്ള ജീവിക്ക് നീളമുള്ള വാലുമാണുള്ളത്. സമീപത്തെ പുരയിടത്തിൽ നിൽക്കുകയായിരുന്ന ജീവിയെ കണ്ട് സാലി അയൽവാസിയെ വിളിച്ചപ്പോഴേക്കും അത് സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടി മറഞ്ഞു.

പിന്നീട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാർ വിവരം റാന്നി ഡി.എഫ്.ഒയെ വിവരം അറിയിച്ചു. തുടർന്ന് ദ്രുതകർമ സേനയിൽ നിന്നുള്ള വനപാലക സംഘം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രമേശിന്‍റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. അവർ നടത്തിയ പരിശോധനയിൽ പുലിയുടേതായ കാല്പാടുകൾ ഒന്നും കാണാൻ കഴിഞ്ഞില്ല. തുടർന്ന് ചിത്രം സാലിയേയും മകളെയും കാണിച്ച് അജ്ഞാത ജീവി പുലി പൂച്ചയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അസ്വ.ബിന്ദു റെജി, വൈസ് പ്രസിഡൻറ് പി.എസ്.സതീഷ് കുമാർ, മെബർ ഷൈനി മാത്യൂസ് , മുൻ പ്രസിഡന്റ് മേഴ്സി പാണ്ടിയത്ത് എന്നിവരും സ്ഥലത്തെത്തിയിരുന്നു.

തൊട്ടടുത്ത പുരയിടങ്ങൾ എല്ലാം കാടു പിടിച്ച് കിടക്കുകയാണ്. ഇവിടെ കാട്ടുപന്നി, ഇഴജന്തുക്കൾ എന്നിവ ധാരാളം ഉണ്ടെന്നും പറയുന്നു. അടുത്ത കാലത്ത് സമീപ സ്ഥലമായ ഏഴോലിയിൽ റബ്ബർ തോട്ടത്തിൽ കെട്ടിരുന്ന നിരവധി ആടുകളെ അജ്ഞാത ജീവി കടിച്ച് കൊന്നിരുന്നു. പിന്നാലെ അജ്ഞാത ജീവിയെ കണ്ടതായുള്ള വാര്‍ത്തകള്‍ വന്നതോടെ നാട്ടുകാര്‍ ഭീതിയിലായിരുന്നു. അങ്ങാടി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ടാപ്പ് ചെയ്യാത്ത ധാരാളം റബ്ബർ തോട്ടങ്ങൾ കാടു പിടിച്ച് കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ കാടുകൾ തെളിച്ച് നാട്ടുകാരുടെ വന്യജീവി ഭീതി ഒഴിവാക്കാൻ പറമ്പ് ഉടമകൾക്ക് കർശന നിർദേശം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജിയും വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാറും അറിയിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....