കാഴ്ച മറച്ച് പരസ്യ ബോർഡുകൾ, നടപടിയെടുക്കാതെ അധികൃതർ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ടൗണിലും പരിസരങ്ങളിലും പരസ്യ ബോർഡുകൾ നിറയുന്നു. കാഴ്ച മറക്കുന്ന രീതിയിൽ ബോർഡുകൾ സ്ഥാപിക്കുന്നതിനാൽ വാഹന യാത്ര അപകടഭീതിയിലായിരിക്കുകയാണ്. നടപടിയെടുക്കാതെ അധികൃതരും. കോഴഞ്ചേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും, കോട്ടയം റോഡിൽ നിന്നും, ബസ് സ്റ്റാൻഡ് റോഡിൽ നിന്നും വരുന്ന വാഹനങ്ങളും തിരിഞ്ഞു പോകുന്ന ഭാഗത്ത് പരസ്യ ബോർഡുകൾ നിറഞ്ഞിരിക്കുന്ന കാഴ്ചയാണ്.

ഇതു മൂലം വാഹനങ്ങൾ അടുത്തെത്തിയാൽ പോലും കാണാൻ കഴിയില്ല. ഇത് അപകടത്തിന് വഴിയൊരുക്കുകയാണ്. പൊതു മരാമത്ത് റോഡ് കൈയേറി സ്ഥാപിക്കുന്ന എല്ലാ കയ്യേറ്റങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് എല്ലാ മാസവും കൂടുന്ന താലൂക്ക് വികസന സമിതി യോഗങ്ങളിൽ തിരുമാനമെടുക്കുന്നുണ്ടെങ്കിലും കടലാസിൽ ഒതുങ്ങുകയാണ് തീരുമാനങ്ങൾ. ടൗണിൽ വാഹന യാത്രക്കാരുടെ കാഴ്ച മറച്ച് ബോർഡുകൾ ദിനംപ്രതി വർധിക്കുകയാണ്.

സെൻട്രൽ ജംഗ്ഷനിലും സമീപത്തും അനധികൃതമായി ഫ്ലക്സ് ബോർഡുകളും മറ്റും സ്ഥാപിക്കാൻ പാടില്ലെന്ന തിരുമാനം ലംഘിച്ചാണ് ഈ നടപടി. പരിപാടികൾ കഴിഞ്ഞിട്ടും നീക്കം ചെയ്യാത്ത പരസ്യ ബോർഡുകൾ വരെയുണ്ട്. സെൻട്രൽ ജംഗ്ഷനിൽ വാഹന വേഗത നിയന്ത്രിക്കുന്നതിനും മറ്റ് മാർഗ്ഗങ്ങളില്ലാത്തതും ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തിക്കാത്തതും കാരണം വാഹന ടൗണിലൂടെ പോകുന്നത് തോന്നിയ പോലെയാണ്. തുടർച്ചയായി വാഹനങ്ങൾ കടന്നുപോകുന്നതും കാഴ്ച മറക്കുന്നതും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകുകയാണ്. അകടങ്ങൾക്ക് കാരണമാകുന്ന ഇത്തരം പരസ്യ ബോർഡുകൾ നിക്കം ചെയ്യാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...