ജ്വല്ലറിയുടെ ഭിത്തി തുരന്ന് സ്വര്‍ണ്ണാഭരണം മോഷ്ടിച്ച സംഭവം ; സി.സി.ടി.വി പരിശോധന ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: താമരശ്ശേരിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് അന്‍പത് പവന്‍ സ്വര്‍ണ്ണാഭരണം മോഷ്ടിച്ച സംഭവത്തില്‍ സി.സി.ടി.വി പരിശോധന ആരംഭിച്ചു. കോഴിക്കോട് റൂറല്‍ എസ്.പി അഗിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജ്വല്ലറിയുടെ സമീപത്തുള്ള കടകളിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി പരിശോധന ആരംഭിച്ചത്. പ്രതികളെക്കുറിച്ചുള്ള എന്തെങ്കിലും സൂചന ഇതിലൂടെ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുല്‍ സലാമിന്റെ റെന ഗോള്‍ഡ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. താമരശ്ശേരി പോലീസ് സ്‌റ്റേഷന് സമീപത്തുള്ള ജ്വല്ലറിയിലെ മോഷണം പൊലീസനും നാണക്കേടായിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ജ്വല്ലറി തുറക്കാനെത്തിയ ജീവനക്കാരാണ് ആദ്യം മോഷണം തിരിച്ചറിഞ്ഞത്. ജ്വല്ലറിയുടെ ഭിത്തി തുരന്ന നിലയില്‍ കണ്ടെത്തിയതോടെ വിവരം പൊലീസിലറിയിക്കുകയായിരുന്നു. ജ്വല്ലറിക്ക് സൈഡിലൂടെ രണ്ടാം നിലയിലേക്ക് കയറാനുള്ള കോണിപ്പടിക്ക് സമീപത്തായുള്ള ഭിത്തിയാണ് കള്ളന്മാർ തുരുന്നത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം സുരക്ഷിതമായി ലാൻഡ്...

0
ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച എയർ ഇന്ത്യ...