മഹുവ മൊയ്ത്ര എംപിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സംഭവം ; പ്രതികരണവുമായി ശശി തരൂര്‍ എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മഹുവ മൊയ്ത്ര എംപിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. ഇത് തരംതാണ രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. തന്‍റെ സഹോദരി ഉള്‍പ്പെടെ പങ്കെടുത്ത പിറന്നാള്‍ ആഘോഷത്തിലെ ചിത്രങ്ങള്‍ കൂടെയുണ്ടായിരുന്നവരെ ഒഴിവാക്കി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് തരൂര്‍ വിമര്‍ശിച്ചു. തന്നേക്കാള്‍ പത്തിരുപത് വയസ്സ് പ്രായം കുറവുള്ള എംപിയാണ്. തന്നെ സംബന്ധിച്ച് കുട്ടിയാണ്. 15 പേര്‍ പങ്കെടുത്ത പിറന്നാള്‍ ആഘോഷത്തിലെ ചിത്രങ്ങള്‍ വെട്ടിമാറ്റിയാണ് സ്വകാര്യ കൂടിക്കാഴ്ച എന്ന നിലയില്‍ പ്രചരിപ്പിച്ചത്. ഇത് തരംതാണ രാഷ്ട്രീയമാണെന്ന് ശശി തരൂര്‍ പറഞ്ഞു.

ഓൺലൈൻ ട്രോളുകളെ താന്‍ കാര്യമായി എടുക്കാറില്ലെന്ന് ശശി തരൂര്‍ വിശദമാക്കി. മാധ്യമങ്ങൾ അവയ്ക്ക് നൽകുന്ന പ്രാധാന്യം പോലും താൻ നൽകുന്നില്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നതിനാണ് മുന്‍ഗണനയെന്നും തരൂര്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ ശശി തരൂരും മഹുവ മൊയ്ത്രയും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് സ്വകാര്യ കൂടിക്കാഴ്ച എന്ന തരത്തില്‍ മോശം വാക്കുകളോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടത്. ബിജെപിയുടെ ട്രോള്‍ സേനയാണ് തന്‍റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മഹുവ നേരത്തെ പ്രതികരിച്ചിരുന്നു. വെട്ടിമാറ്റാതെ ചിത്രം മുഴുവനായി കാണിക്കാനും മഹുവ മൊയ്ത്ര ആവശ്യപ്പെട്ടു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരന്റെ മരണം ; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ...

0
കണ്ണൂർ: പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ ദേവാൻഷ്...

പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമം ; പാളിയതോടെ യുവാവ് പിടിയിൽ

0
പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ രാസലഹരിയുമായി യുവാവിനെ പോലീസ്...

ആഡംബര കാറുകൾ വാടകയ്ക്ക് എടുത്ത് വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കും ; ലഹരിവിൽപന സംഘം പിടിയിൽ

0
കോഴിക്കോട്: ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് ലഹരി വിൽപന നടത്തുന്ന സംഘം ഡാൻസാഫിന്റെ...

ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ പത്തനംതിട്ട യൂണിറ്റ് സമ്മേളനം നടന്നു

0
പത്തനംതിട്ട : ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള പത്തനംതിട്ട...