ബസ് ജീവനക്കാരനെ മർദിച്ച സംഭവം : നടപടി എടുത്തില്ല ; സമരവുമായി ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടകര – തലശേരി റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ബസ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. വടകരയില്‍ പ്രതിഷേധ പ്രകടനവും നടത്തി. ഈ മാസം എട്ടിനാണ് വടകര – തലശേരി റൂട്ടിലോടുന്ന വിതാര ബസിലെ കണ്ടക്ടര്‍ക്ക് നേരെ ആക്രമണമുണ്ടായത്.

ഒരു കൂട്ടമാളുകളെത്തി ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവറുമായുണ്ടായ തര്‍ക്കത്തിന് ശേഷം മടക്കയാത്രയിലായിരുന്നു ആക്രമണം. സംഭവം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും പ്രതികളെ പിടിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രതികളെ കുറിച്ചുള്ള സൂചനയുണ്ടായിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നാണ് ജീവനക്കാരുടെ ആരോപണം. പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പണിമുടക്ക് താലൂക്ക് തലത്തിലേയ്ക്ക് വ്യാപിപ്പിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...