ഓടുന്ന ബസിൽ കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവം ; പിന്നിൽ കാമുകിയെ കളിയാക്കിയതിലുള്ള വൈരാ​ഗ്യം, കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കളമശേരിയിൽ പട്ടാപ്പകൽ ഓടുന്ന ബസിൽ കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റർ ആണ്‌ കൊല്ലപ്പെട്ടത്. പ്രതി കളമശ്ശേരി സ്വദേശി മിനൂപ് ബിജുവിനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. പ്രതിയുടെ സ്നേഹിതയെ കണ്ടക്ടറായ അനീഷ് പീറ്റർ കളിയാക്കിയതിനെ ചൊല്ലിയുള്ള തർക്കമാണ് പട്ടാപ്പകൽ നാടിനെ നടുക്കിയ കൊലപാതകത്തിലെത്തിയതെന്ന് പൊലീസ് പറയുന്നു. മെഡിക്കൽ കോളേജ്, എച്ച്എംടി റൂട്ടിൽ ഷട്ടിൽ സർവീസ് നടത്തുന്ന ബസ് എച്ച്എംടി ജംഗ്ഷനിൽ എത്തിയപ്പോഴായിരുന്നു നടുക്കുന്ന സംഭവം. ഇരു ചക്ര വാഹനത്തിൽ എത്തി കാത്ത് നിന്ന ഒരാൾ ബസിലേക്ക് ഓടിക്കയറി. കണ്ടക്ടറുടെ അടുത്ത് ചെന്ന് ആദ്യം വാക്ക് തർക്കമുണ്ടായി.

പൊടുന്നനെ കൈയിൽ കരുതിയ കത്തി എടുത്തു അനീഷിനെ കുത്തി. കഴുത്തിന്റെ ഭാഗത്ത്‌ ആഴത്തിലുള്ള നാലുകുത്താണ് അനീഷിനേറ്റത്. ബസിൽ ചുരുക്കം ചിലരായിരുന്നു ഉണ്ടായിയുന്നത്. എന്താണ് സംഭവിക്കുന്നതെന്ന ഞെട്ടലിൽ നിന്ന് അവർ തിരിച്ചറിയും മുമ്പ് പ്രതി ഇറങ്ങി ഓടി. പീറ്റർ ബസിനുള്ളിൽ തന്നെ പിടഞ്ഞു മരിച്ചു. ബസിൽ നിന്ന് ഇറങ്ങി ഓടുന്നതും, മൂലേപ്പാടം റോഡിലേക്കുള്ള ഇടവഴിയിലൂടെ ഓടുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് കിട്ടിയത്. അതിന് ചുവടുപിടിച്ച് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക്ക് വിദഗ്ദരെത്തി ബസില്‍ പരിശോധന നടത്തി. പ്രതിയുടേതെന്ന് കരുതുന്ന ഇരു ചക്ര വാഹനത്തിലും പരിശോധനയുണ്ടായിരുന്നു. ഒടുവിൽ വൈകിട്ട് മുട്ടത്തു നിന്നു പൊലീസ് പിടികൂടി. ബസിൽ യാത്രക്കാരായി 4 സ്ത്രീകളും ഒരു പുരുഷനും മാത്രമാണ് ഉണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...