കല്ലടയാറ്റിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; മദ്യപാനത്തിനിടെയുണ്ടായ തർക്കം , പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് കല്ലടയാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പോലീസ് . മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മുജീബിനെ കുളത്തൂപ്പുഴ സ്വദേശി മനോജ് ആറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കല്ലടയാറ്റിൽ നിലമേൽ സ്വദേശി മുജീബിന്റെ മൃതദേഹം കണ്ടെത്തിയത്. ആറ്റിൽ വീണ് ഒഴുക്കിൽപെട്ട് മരിച്ചെന്നാണ് ആദ്യം കരുതിയത്. എന്നാൽ ബന്ധുക്കളും നാട്ടുകാരും മരണത്തിൽ ദുരൂഹത ആരോപിച്ചതോടെ കുളത്തൂപ്പുഴ പോലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സ്ഥിരം മദ്യപാനി സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ

അന്വേഷണം മുജീബിന്റെ മരണം കൊലപാതകമാണെന്ന കണ്ടെത്തലിൽ എത്തിച്ചു. പ്രതിയായ കുളത്തുപ്പുഴ സ്വദേശി മനോജിനെ പോലീസ് പിടികൂടി. സംഭവത്തെ കുറിച്ച് പോലീസിന്റെ കണ്ടെത്തൽ ഇങ്ങനെ: കുളത്തുപ്പുഴ നെടുവണ്ണൂർ കടവ് ഭാഗത്ത് രണ്ടു സംഘങ്ങളിലായി മദ്യപിക്കുകയായിരുന്നു മുജീബും മനോജും. മദ്യപിക്കാൻ വെള്ളം തീർന്നപ്പോൾ മുജീബ്, മനോജിന്റെ സംഘത്തിന്റെ കുപ്പിവെള്ളം അനുവാദം കൂടാതെ എടുത്തു. ഇത് ചോദ്യം ചെയ്ത മനോജും മുജീബും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. മുജീബിനെ മനോജ് കല്ലടയാറ്റിലേക്ക് തള്ളിയിട്ടു. തുടർന്ന് മുജീബ് ഒഴുക്കിൽപ്പെട്ട് മരിച്ചു. അറസ്റ്റിലായ മനോജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിയിൽ ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞ സംഭവം ; കെട്ടിടം ഇന്ന് പൊളിച്ചു...

0
കൊച്ചി: കൊച്ചിയിൽ ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടം ഇന്ന് പൊളിച്ചു...

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ : റോഡുകൾ അടച്ചു ; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു

0
ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുന്നു. കനത്ത...

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും

0
ദില്ലി: മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തിന് ദില്ലിയിൽ ഇന്ന്...

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതി ; അധ്യാപകനെതിരെ കേസെടുത്തു

0
മലപ്പുറം: മലപ്പുറം കൽപ്പകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയിൽ അധ്യാപകൻ...