പാങ്ങോട് ഭാര്യയെ ഭർത്താവ് അതിക്രൂരമായി മർദ്ദിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

പാങ്ങോട്: തിരുവനന്തപുരം പാങ്ങോട് ഭാര്യയെ ഭർത്താവ് കാട്ടിൽ കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലോട് സ്വദേശി ഷൈനിയെയാണ് ഭ‍ർത്താവ് സോജി കാട്ടിലെത്തിച്ച് അതിക്രൂരമായി ആക്രമിച്ചത്. ഷൈനിയെ സിജോ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഏറെ നാളായി പിരിഞ്ഞു കഴിയുകയായിരുന്നു ഷൈനിയും സോജിയും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ട് പേരും ഫോണിൽ ബന്ധപ്പെടുന്നുണ്ടായിരുന്നു. പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് സോജി ഷൈനിയെ മൈലമൂട് ജംഗഷനിലേക്ക് വിളിച്ചു വരുത്തിയെന്ന് പൊലീസ് പറയുന്നു.മൈലമൂട് ജംഗഷനിലെത്തിയ ഷൈനിയെ ബൈക്കിൽ കയറ്റി കരുമൺകോട് വനത്തിലെത്തിച്ചു.

ഇവിടെ വച്ചാണ് കൈയ്യിൽ കരുതിയ ചുറ്റിക കൊണ്ട് ഷൈനിയുടെ രണ്ട് കാല് മുട്ടും അടിച്ചു തകർക്കുകയും വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. ആക്രമണത്തിൽ ഷൈനിയുടെ തലയ്ക്കും പരിക്കേറ്റു. അവശയായ കിടന്ന ഷൈനിയെ നാട്ടുകാരിൽ ചിലരാണ് ആശുപത്രിയിലെത്തിച്ചത്. സോജിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചതും നാട്ടുകാരാണ്. ആക്രമിക്കാനുള്ള കാരണം സംബന്ധിച്ച് സോജി നൽകുന്ന മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. ഒരു വർഷത്തിലേറെയായി ഇരുവരും അകൽച്ചയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഷൈനി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...