Tuesday, December 17, 2024 6:41 am

ഭാരതീയ വ്യോമസേനയിൽ അഗ്നിവീറാകാൻ അവസരം : വനിതകൾക്കും അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

നൃൂഡൽഹി : ഭാരതീയ വ്യോമസേനയിൽ അഗ്നിവീറായി ചേരുന്നതിനുള്ള സെലക്ഷൻ ടെസ്റ്റിന് (ഇന്ത്യൻ/നേപ്പാളി) അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഓൺലൈൻ രജിസ്‌ട്രേഷൻ 2024 ജൂലൈ 08-ന് രാവിലെ 11 മണിക്ക് ആരംഭിച്ച് 2024 ജൂലൈ 28-ന് രാത്രി 11 മണിക്ക് അവസാനിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ.
കേരള സംസ്ഥാനം, മാഹി (പുതുച്ചേരി), ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളെ ഇന്ത്യൻ എയർഫോഴ്സിലേക്ക് അഗ്നിപഥ് സ്കീമിന് കീഴിൽ (02/2025) അഗ്നിവീർ (വായു) ഇൻടേക്ക് ആയി റിക്രൂട്ട് ചെയ്യുന്നതിനുള്ള ചുമതല ഇന്ത്യൻ എയർഫോഴ്സിൻ്റെ 14 എയർമെൻ സെലക്ഷൻ സെൻ്ററിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. കമ്മീഷൻഡ് ഓഫീസർമാർ/പൈലറ്റുമാർ/നാവിഗേറ്റർമാർ എന്നിവരെ തിരഞ്ഞെടുക്കാനുള്ളതല്ല ഈ സെലക്ഷൻ ടെസ്റ്റ്. 03 ജൂലൈ 2004 നും 03 ജനുവരി 2008 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് ദിവസവും ഉൾപ്പെടെ) അപേക്ഷിക്കാൻ അർഹതയുണ്ട്. ഒരു സ്ഥാനാർത്ഥി സെലക്ഷൻ നടപടിക്രമത്തിൻ്റെ എല്ലാ ഘട്ടങ്ങളും വിജയിച്ചാൽ, എൻറോൾമെൻ്റ് തീയതിയിലെ ഉയർന്ന പ്രായപരിധി 21 വയസ്സായിരിക്കും.

വിശദമായ വിജ്ഞാപനം https://Agnipathvayu.cdac.in, https://careerindianairforce.cdac.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.വിദ്യാഭ്യാസ യോഗ്യത. (എ) സയൻസ് വിഷയങ്ങൾ: COBSE അംഗമായി ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു വിദ്യാഭ്യാസ ബോർഡിൽ നിന്ന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയുമായി ഇൻ്റർമീഡിയറ്റ്/10+2/ തത്തുല്യ പരീക്ഷയിൽ കുറഞ്ഞത് 50% മാർക്കോടെയും ഇംഗ്ലീഷിൽ 50% മാർക്കോടെയും വിജയിച്ചിരിക്കണം.
അല്ലെങ്കിൽ സർക്കാർ അംഗീകൃത പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഏതെങ്കിലും സ്ട്രീമിൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്‌സ് 50% മാർക്കോടെയും ഡിപ്ലോമ കോഴ്‌സിൽ ഇംഗ്ലീഷിൽ 50% മാർക്കോടെയും (അല്ലെങ്കിൽ ഇൻ്റർമീഡിയറ്റ്/മെട്രിക്കുലേഷനിൽ, ഡിപ്ലോമ കോഴ്‌സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ) വിജയിച്ചിരിക്കണം. അല്ലെങ്കിൽ COBSE-ൽ ലിസ്റ്റുചെയ്തിട്ടുള്ള സംസ്ഥാന വിദ്യാഭ്യാസ ബോർഡ്/കൗൺസിലുകളിൽ നിന്നുള്ള നോൺ-വൊക്കേഷണൽ വിഷയങ്ങളുള്ള ദ്വിവത്സര വൊക്കേഷണൽ കോഴ്‌സിൽ 50% മാർക്കോടെയും ഇംഗ്ലീഷിൽ 50% മാർക്കോടെയും (അല്ലെങ്കിൽ ഇൻ്റർമീഡിയറ്റ്/മെട്രിക്കുലേഷനിൽ, വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ല എങ്കിൽ) പാസ്സായിരിക്കണം.

(ബി) സയൻസ് വിഷയങ്ങൾ ഒഴികെ. COBSE അംഗമായി ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന കേന്ദ്ര/സംസ്ഥാന വിദ്യാഭ്യാസ ബോർഡുകൾ അംഗീകരിച്ച ഏതെങ്കിലും സ്ട്രീം/വിഷയങ്ങളിൽ ഇൻ്റർമീഡിയറ്റ്/10+2/ തത്തുല്യ പരീക്ഷ പാസായിറിക്കണം, മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കും ഇംഗ്ലീഷിൽ 50% മാർക്കും. അഥവാ COBSE അംഗമായി ലിസ്റ്റ് ചെയ്തിട്ടുള്ള വിദ്യാഭ്യാസ ബോർഡുകളിൽ നിന്നുള്ള രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്‌സിൽ കുറഞ്ഞത് 50% മാർക്കോടെയും ഇംഗ്ലീഷിൽ 50% മാർക്കോടെയും (അല്ലെങ്കിൽ ഇൻ്റർമീഡിയറ്റ്/മെട്രിക്കുലേഷനിൽ, വൊക്കേഷണൽ കോഴ്‌സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ) പാസായിരിക്കണം. (സി) സയൻസ് വിഷയങ്ങളുടെ പരീക്ഷയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സയൻസ് വിഷയങ്ങൾ ഒഴികെയുള്ള മറ്റ് പരീക്ഷകൾക്കും അർഹതയുണ്ട്, കൂടാതെ ഓൺലൈൻ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഒരേ സൈറ്റിൽ സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷ എഴുതാനുള്ള ഓപ്ഷൻ നൽകും. പുരുഷ ഉദ്യോഗാർത്ഥികൾക്കുള്ള ഫിസിക്കൽ കണ്ടീഷനിംഗ് – 1.6 കിലോമീറ്റർ ഓട്ടം 07 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണം. നിശ്ചിത സമയത്തിനുള്ളിൽ 10 പുഷ്-അപ്പുകൾ, 10 സിറ്റ്-അപ്പുകൾ, 20 സ്ക്വാറ്റുകൾ. സ്ത്രീ ഉദ്യോഗാർത്ഥികൾക്കുള്ള ഫിസിക്കൽ കണ്ടീഷനിംഗ് – 1.6 കിലോമീറ്റർ ഓട്ടം 08 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണം. നിശ്ചിത സമയത്തിനുള്ളിൽ 10 സിറ്റ്-അപ്പുകളും 15 സ്ക്വാറ്റുകളും.

ഓൺലൈൻ പരീക്ഷ, രജിസ്ട്രേഷൻ പ്രക്രിയ, അഡ്മിറ്റ് കാർഡുകൾ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പ്രസിഡൻ്റ് സെൻട്രൽ എയർമെൻ സെലക്ഷൻ ബോർഡ്, ബ്രാർ സ്ക്വയർ, ഡൽഹി കാൻ്റ്, ന്യൂഡൽഹി -110010 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ടെലിഫോൺ നമ്പർ 01125694209/ 25699606, ഇ-മെയിൽ: [email protected]. ഓൺലൈൻ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് 020-25503105 എന്ന ടെലിഫോൺ നമ്പറിലോ 020-25503106 എന്ന നമ്പരിലോ ബന്ധപ്പെടാം. അപേക്ഷകർക്ക് സഹായത്തിനായി 14 എയർമെൻ സെലക്ഷൻ സെൻ്റർ എയർഫോഴ്സുമായി LL ടെലിഫോൺ നമ്പർ: 0484 – 2427010 അല്ലെങ്കിൽ മൊബൈൽ നമ്പർ: 9188431093 എന്നിവയിലും ബന്ധപ്പെടാം.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂര്‍ സ്വദേശിനി ദോഹയിൽ നിര്യാതയായി

0
ദോഹ : ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ തൃശൂര്‍ ഇരിങ്ങാലക്കുട തെക്കിനിയത്ത് അന്ന...

വിവാദപ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ഇന്ന് കൊളീജിയത്തിന് മുന്നിൽ ഹാജരാകും

0
ദില്ലി : വിവാദപ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ്...

ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും

0
തിരുവനന്തപുരം : പത്താംതരം ടെർമിനൽ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ...

യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിലെ പ്രതികളെ ഇനിയും പിടികൂടാനായില്ല

0
കൽപ്പറ്റ : വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച...