തമിഴ് നടന്‍ പ്രദീപ് കെ വിജയന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ് ചലച്ചിത്ര നടന്‍ പ്രദീപ് കെ വിജയന്‍ (45) അന്തരിച്ചു. ചെന്നൈ പലവാക്കത്തുള്ള വീട്ടില്‍ പ്രദീപിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. തെ​ഗിഡ‍ി, ടെഡ്ഡി, ഇരുമ്പു തിരൈ, രുദ്രന്‍, ഹേയ് സിനാമിക തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പലവാക്കത്തുള്ള വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ഇന്നലെ മുതല്‍ സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് വിവരം ഇന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. നിരവധി തവണ ബെല്‍ അടിച്ചിട്ടും തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ പൊളിച്ചാണ് പൊലീസ് വീടിനുള്ളിലേക്ക് പ്രവേശിച്ചത്. കുളിമുറിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയ്ക്ക് പരിക്ക് ഉണ്ടായിരുന്നു. മരണം രണ്ട് ദിവസം മുന്‍പ് സംഭവിച്ചതാണെന്നാണ് കരുതപ്പെടുന്നത്. ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ള ആളായിരുന്നു പ്രദീപ് എന്നാണ് അറിയുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോയപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. മരണത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുമുണ്ട്.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...