യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം ; മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തെ വിളപ്പില്‍ശാല പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. മലയിന്‍കീഴ് അന്തിയൂര്‍കോണം പ്ലാവിളകലയ പുത്തന്‍വീട്ടില്‍ അഖില്‍ കുമാര്‍ (24), പൂയം മില്‍ക്ക് കോളനിക്ക് സമീപം സുരയ്യ മന്‍സില്‍ അര്‍ഷാദ് (28), ബീമാപള്ളി പത്തേക്കര്‍ ഗ്രൗണ്ടിന് സമീപം നിലാവ് കോളനിയില്‍ ഫിറോസ് ഖാന്‍ (35) തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. പേയാട് കാട്ടുവിള ഗീതാ ഭവനില്‍ ശ്രീകുമാറിന്റെ മകനായ അനന്തു(19)വിനെ ആണ് സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം പേയാടിന് സമീപമുള്ള കാട്ടുവിള ഭാഗത്ത് വച്ചായിരുന്നു സംഭവം. ബീമാപള്ളി ഭാഗത്ത് നിന്നുള്ള സംഘം കാട്ടാക്കട, മലയിന്‍കീഴ് സ്വദേശികളുടെ സഹായത്തോടെയാണ് രാത്രി 8:45നു യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് വ്യക്തമാക്കി.

സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന അനന്തുവിനെ ഓട്ടോറിക്ഷയിലും ഇരുചക്ര വാഹനങ്ങളിലും വന്ന എട്ടംഗ സംഘം മാരകമായി ആക്രമിച്ച ശേഷം തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇടയ്ക്ക് ബഹളം വച്ച യുവാവിനെ സ്‌കൈലൈന്‍ ചെറുകോട് ഭാഗത്ത് വച്ച് വാഹനത്തില്‍ നിന്നിറക്കി ക്രൂരമായി മര്‍ദ്ദിച്ചു. അവിടെ നിന്നും സംഘം ഇയാളെ ബീമാപള്ളി ഭാഗത്തേക്ക് കൊണ്ടു പോയി. വിവരം അറിഞ്ഞ ഉടന്‍ തന്നെ അന്വേഷണം തുടങ്ങിയ വിളപ്പില്‍ശാല പൊലീസ് സംഘാംഗങ്ങളില്‍ രണ്ടുപേരെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അതിസാഹസികമായി കാട്ടാക്കട കിള്ളിയില്‍ വച്ച് പിടികൂടി. മറ്റ് പ്രതികള്‍ പൂന്തുറ ഭാഗത്ത് ഉണ്ടെന്ന് വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഒടുവിൽ പ്രതികള്‍ ആക്രമിച്ചു തട്ടിക്കൊണ്ടു പോയ അനന്തുവിനെ അവശനിലയില്‍ പൂന്തുറ വച്ച് കണ്ടെത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...