നാലര വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നാലര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 96 വർഷം കഠിന തടവ് വിധിച്ച് കോഴിക്കോട് പോക്സോ കോടതി. കോഴിക്കോട് പാറപ്പുറത്ത് മീത്തൽ കെ. സന്തോഷിനെ (54) ആണ് കോടതി ശിക്ഷിച്ചത്. നാലര ലക്ഷം രൂപ പിഴയും പോക്സോ കോടതി വിധിച്ചു. 2020 സെപ്റ്റംബർ 29നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി കളിക്കാൻ പ്രതിയുടെ വീട്ടിൽ പോയ അവസരത്തിലാണ് പീഡിപ്പിച്ചത്. പിഴത്തുകയിൽനിന്ന് 4,00,000 രൂപ പെൺകുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ നാല് വർഷവും ആറ് മാസവും കൂടി തടവ് അനുഭവിക്കേണ്ടി വരുമെന്ന് കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയാകും.

മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ എസ്.ഐ കെ. മുരളീധരൻ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്​പെക്ടർ ബിനു തോമസ് അന്വേഷണം നടത്തി. എസ്.ഐമാരായ റീത, ഉണ്ണിനാരായണൻ, മനോജ് കുമാർ, രാജേന്ദ്രൻ, സി.പി.ഒ വിനോദ്, എസ്.സി.പി.ഒ സന്ധ്യ ജോർജ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരിന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...