രാഹുലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് എം.വി ഗോവിന്ദൻ ; പിന്നാലെ ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ യൂത്ത് കോൺഗ്രസ് നിയമനടപടിക്ക്. ഗോവിന്ദന്റെ പ്രസ്താവന ക്രൂരമായ വിവരക്കേടാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. ‘പാർട്ടി സെക്രട്ടറി സ്ഥാനത്ത് ഒരു ഡമ്മിയെയാണ് പിണറായി വിജയൻ നിയമിച്ചത്.ആ സ്ഥാനത്തിരുന്നാണ് വിവരക്കേട് പറഞ്ഞത്. രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നാണ് രാഹുൽ കഴിക്കുന്നത്’. ഇന്നലെ നടന്ന രാഹുലിന്റെ വൈദ്യ പരിശോധനയിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന് സംശയിക്കുന്നതായും ഷാഫി പറമ്പിൽ വ്യക്തമാക്കി .

ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന യുവാക്കളോട് സർക്കാർ കാണിക്കുന്ന ക്രൂരസമീപനത്തിന്റെ തെളിവാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. അക്രമത്തിന് ആഹ്വാനം ചെയ്തെന്നാണ് രാഹുലിനെതിരായ കേസ്. അങ്ങനെയെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണ്. എഫ്.ഐ.ആറിൽ വധശ്രമം എന്ന് പറഞ്ഞ വിഷയത്തെ മുഖ്യമന്ത്രി രക്ഷാപ്രവർത്തനം എന്നാണ് വിശേഷിപ്പിച്ചത്. ചെടിച്ചട്ടികൊണ്ട് തലയ്ക്കടിക്കൽ തുടങ്ങണമെന്ന് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും സതീശൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...