യുവതി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം ; ഭർത്താവും മാതാവും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി, ആരോപണവുമായി ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം വളാഞ്ചേരിയിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. യുവതിയെ ഭർത്താവും മാതാവും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി,ഡിജിപി,മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ് കുടുംബം. കഴിഞ്ഞ ജനുവരി 25 ന് പുലർച്ചെയാണ് പട്ടാമ്പി വിളയൂർ,പേരടിയൂർ സ്വദേശിനിയായ ഷാനി എന്ന റംഷീനയെ മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂരിലെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിന്‍റെ മുകൾ നിലയിൽ ജനലിൽ ഷോളിൽ തൂങ്ങി മരിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയിലെ അഞ്ചടിയോളം മാത്രമുള്ള ജനലിന്‍റെ കമ്പികളിൽ ഷാൾ പലതവണ തിരിച്ചു കെട്ടി കഴുത്തിൽ കുരുക്കി നിലത്ത് കാലുകുത്തിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബന്ധുക്കൾ പറയുന്നു. മരണം കൊലപാതകമാണെന്നും ഭർത്താവും മാതാവും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും നേരത്തെയും വിവാഹസമയത്ത് നൽകിയ സ്വർണ്ണം കുറഞ്ഞു പോയി എന്നതുൾപ്പെടെ പറഞ്ഞു നിരന്തരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് കയ്യാങ്കളി ; കെ പി സി സി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച്...

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...