യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; 9 വർഷമായി ​ഗാർഹിക പീഡനം അനുഭവിച്ചിരുന്നെന്ന് ബന്ധുക്കൾ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പന്തല്ലൂരില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർതൃ വീട്ടുക്കാർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. 9 വർഷമായി ​ഗാർഹിക പീഡനം അനുഭവിച്ചിരുന്നെന്നും ഇതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത് എന്നും ബന്ധുക്കള്‍ ആരോപിച്ചു. വെള്ളില സ്വദേശി നിസാറിന്‍റെ ഭാര്യയായ തഹ്ദിലയാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് തഹ്ദിലയെ ഭര്‍ത്താവിന്‍റെ പന്തല്ലൂരിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിസാറിന്‍റെ പിതാവ് അബുവാണ് ഇക്കാര്യം തഹ്ദിലയുടെ സഹോദരനെ അറിയിച്ചത്. പിന്നീട് പോലീസ് എത്തിയാണ് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്. കഴിഞ്ഞ 9 വർഷമായി ഭര്‍തൃപിതാവായ അബു യുവതിയെ തുടർച്ചയായി ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഇന്നലെ വൈകുന്നേരം ഏഴു മണിക്ക് ആണ് ഒടുവിൽ തഹ്ദില സഹോദരിയെ വിളിച്ചത്. ആ സമയത്ത് യുവതിക്ക് പ്രയാസമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. യുവതി അനുഭവിക്കുന്ന പീഡനം വിദേശത്തുള്ള ഭര്‍ത്താവ് നിസാറിന് അറിയമായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. രണ്ടു വയസുള്ള പെണ്‍കുട്ടിയുള്‍പ്പെടെ നാലു മക്കളുടെ അമ്മയാണ് തെഹ്ദില. ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്നും അന്വേഷണം നടത്തി വരികയാണെന്നും പാണ്ടിക്കാട് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച് ചികിത്സ നടത്തിയ വനിതാ ഡോക്ടർ അറസ്റ്റിൽ

0
കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച്...

ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന തിരുവനന്തപുരത്തെ ഓണാഘോഷങ്ങൾക്ക് വർണാഭമായ ഘോഷയാത്രയോടെ കൊടിയിറക്കം

0
തിരുവനന്തപുരം: ഓണത്തിന്‍റെ വര്‍ണപ്പകിട്ടും ആഘോഷങ്ങളും തീർത്ത ഉത്സവലഹരിക്ക് ഇന്ന് തലസ്ഥാന നഗരിയിൽ...

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി കിഷന്‍

0
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി...

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 768 മരണമാണ്...