യുവതികളെ നഗ്നരായി നടത്തി ബലാത്സംഗം ചെയ്ത സംഭവം; പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച

For full experience, Download our mobile application:
Get it on Google Play

ഇംഫാൽ: മണിപ്പൂരിൽ കുകി യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ ഗുരുതര വീഴ്ചകൾ വരുത്തിയത് നോങ്പോക് സെക്മായി പോലീസ് സ്റ്റേഷൻ. മേയ് 18ന് കാങ്പോക്പി സൈകുൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സീറോ FIRൽ, നോങ്പോക് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തത് ജൂൺ 21 ന് വൈകുന്നേരമാണ്.മെയ് 18ന് തൗബാൽ ജില്ലയിലെ നോങ്‌പോക് സെക്മായി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടക്കുന്നത്. ഈ ദിവസം തന്നെ കാങ്‌പോക്പി സൈകുൽ പോലീസ് സ്റ്റേഷനിൽ പരാതിയെത്തി. ഇവിടെ രജിസ്റ്റർ ചെയ്ത സീറോ എഫ്‌ഐആർ അന്നു തന്നെ നോങ് പോങ് സ്‌റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. എന്നാൽ ഈ സ്റ്റേഷനിൽ ഇത് രജിസ്റ്റർ ചെയ്തത് ഏകദേശം ഒരു മാസത്തിന് ശേഷമാണ്.

മെയ്‌തെയ് വിഭാഗത്തിൽപ്പെട്ടവർ തങ്ങളുടെ ഗ്രാമം ആക്രമിച്ച് സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കി എന്ന് കാട്ടി ബിപൈന്യം ഗ്രാമത്തലവൻ താങ്‌ബോയ് വാഫെയ് ആണ് ആദ്യമായി കാങ്പോക്പി സൈകുൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. മാരകായുധങ്ങളുമായി ഗ്രാമത്തിലെത്തിയ സംഘം വീടുകൾക്ക് തീയിടുകയും കന്നുകാലികളെ ചുട്ടുകൊല്ലുകയും ചെയ്തുവെന്നും ശേഷം സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പോലീസിൽ നിന്നും പിടിച്ചു വാങ്ങിയാണ് അക്രമിസംഘം സ്ത്രീകളെ ഉപദ്രവിച്ചത്. മൂന്ന് സ്ത്രീകളിൽ ഒരാളെ ക്രൂരബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. അടിയന്തര പ്രാധാന്യത്തോടെ കാണേണ്ട പരാതിയായിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനോ പ്രതികളെ കണ്ടെത്താനോ നോങ്‌പോക് സെക്മായി പോലീസ് സ്റ്റേഷൻ വിമുഖത കാട്ടി.ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ആർ.എസ്.പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട: ക്രൂഡ് ഓയിലിന്റെ വില താഴ്ന്നു‌ നിൽക്കുന്ന സമയത്തുപോലും പാചകവാതകം ഉൾപ്പെടെയുള്ള...

റാന്നി പെരുനാട്‌ ഗ്രാമപഞ്ചായത്തില്‍ വ്യാജ കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ് ; ബി.ജെ.പി പരാതി...

0
റാന്നി: പെരുനാട്‌ ഗ്രാമ പഞ്ചായത്തില്‍ വ്യാജ കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ്....

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു ; ഇന്ന് 105 പേർക്ക് രോഗബാധ

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം...

കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീയിൽ സംസ്ഥാനം കമ്മിറ്റഡായതെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീയിൽ സംസ്ഥാനം കമ്മിറ്റഡായതെന്ന് മന്ത്രി...