​കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ കൂടുമോ ? നിർണായക യോഗം ഏപ്രിൽ അവസാന വാരം ഡൽഹിയിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട എട്ടാം ശമ്പള കമ്മീഷന്റെ ആദ്യഘട്ട ചർച്ചകൾ ഈ മാസാവസാനം ഡൽഹിയിൽ നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഏപ്രിൽ 28 മുതൽ 30 വരെയുള്ള തീയതികളിൽ ഡൽഹിയിൽ വച്ച് വിവിധ തൊഴിലാളി യൂണിയനുകളുമായും അസോസിയേഷനുകളുമായും പ്രാഥമിക ചർച്ചകൾ നടത്താനാണ് സാധ്യത. എല്ലാ സംഘടനകളെയും ഒരേസമയം കാണാൻ കമ്മീഷന് സാധിക്കാത്തതിനാൽ, വരും മാസങ്ങളിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നേരിട്ടെത്തി കമ്മീഷൻ അംഗങ്ങൾ കൂടിക്കാഴ്ചകൾ തുടരും. നിലവിൽ അടിസ്ഥാന ശമ്പളം 69,000 രൂപയാക്കി ഉയർത്തണമെന്ന് നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റീവ് മെഷീനറി നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

അടിസ്ഥാന ശമ്പളം 72,000 രൂപയാക്കുമെന്ന് ചില പ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. വിവിധ സംഘടനകളുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയ ശേഷമേ ശമ്പള പരിഷ്കരണം സംബന്ധിച്ച അന്തിമ റിപ്പോർട്ട് കമ്മീഷൻ സർക്കാരിന് സമർപ്പിക്കുകയുള്ളൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...