രാജ്യവ്യാപകമായി വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധന സംഘ്പരിവാറിന്റെ ആസൂത്രിത പദ്ധതിയാണെന്ന് ഐഎൻഎൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : രാജ്യവ്യാപകമായി വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധന സംഘ്പരിവാറിന്റെ ആസൂത്രിത പദ്ധതിയാണെന്ന് ഐഎൻഎൽ. ന്യൂപക്ഷങ്ങളുടെയും അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും പൗരത്വ നിഷേധമാണ് അതിൻ്റെ അന്തിമ ലക്ഷ്യമെന്നും ഐഎൻഎൽ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന കേന്ദ്രസർക്കാരിൻ്റെ ഈ നീക്കത്തിന് സുപ്രിംകോടതി അനുകൂല നിലപാടെടുത്തത് ഈ ദിശയിൽ ഏതറ്റം വരെ പോകാനും കേന്ദ്രസർക്കാരിന് ധൈര്യം പകരുന്നുണ്ടെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ എംഎൽഎയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് ആഗതമായ ബീഹാറിൽ തുടരുന്ന വോട്ടർ പട്ടിക പരിശോധന ടെസ്റ്റ് ഡോസ് മാത്രമാണ്. അസമിൽ നിന്ന് ലക്ഷക്കണക്കിന് മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തുകയോ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് തള്ളുകയോ ചെയ്തു കഴിഞ്ഞു. ബംഗാളിലും ഡൽഹിയിലും ഉടൻ പരിശോധന തുടങ്ങുമെന്ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തുടനീളം അടുത്ത മാസത്തോടെ ഈ പ്രക്രിയ ആരംഭിക്കണമെന്ന് ഇലക്ട്രറൽ ഓഫീസർമാർക്ക് നിർദേശം നൽകി കഴിഞ്ഞു. തങ്ങൾ ഉദ്ദേശിക്കുന്നവർക്ക് വോട്ടവകാശവും ഒപ്പം പൗരത്വവും നിഷേധിക്കാനുള്ള ആർഎസ്എസിന്റെ ചിരകാല പദ്ധതിയാണ് നടപ്പാക്കാൻ പോകുന്നതെന്ന് ഐഎൻഎൽ പ്രസ്താവനയിൽ പറ‍ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...