മലപ്പുറത്തെ കോൺഗ്രസിലെ ഭിന്നത പരിഹരിക്കാൻ കെ.പി.സി.സി നേതൃത്വത്തിന്‍റെ ഇടപെടൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറത്തെ കോൺഗ്രസിലെ ഭിന്നത പരിഹരിക്കാൻ കെ.പി.സി.സി നേതൃത്വത്തിന്‍റെ ഇടപെടൽ. ഡി.സി.സി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഡ്യ സമ്മേളനത്തിൽ എ.ഗ്രൂപ്പ് നേതാക്കളും പങ്കെടുത്തു. കടുത്ത മഴയായതിനാൽ പരിപാടി പൂർണമായി നടത്താൻ കഴിഞ്ഞില്ല. മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനത്തെ ചൊല്ലി കടുത്ത വിഭാഗീയതയാണ് മലപ്പുറത്തെ കോൺഗ്രസിൽ ഉള്ളത്. ഡി.സി.സി പ്രസിഡന്‍റ് വി.എസ് ജോയിയും എ.പി. അനിൽ കുമാറിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഡ്യ സമ്മേളനത്തിൽ നിന്നും എ.ഗ്രൂപ്പ് വിട്ടു നിൽക്കുമെന്നാണ് പറഞ്ഞിരുന്നത്.

എന്നാൽ കെ.പി.സി.സി നേതൃത്വത്തിന്‍റെ നിർദേശത്തെ തുടർന്ന് ആര്യാടൻ ഷൗക്കത്തും ഹരിദാസും ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിക്ക് എത്തി. കെ.മുരളീധരൻ എം.പിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്ന് കെ.മുരളീധരൻ പറഞ്ഞു. മൂന്നാം തിയതി എ.ഗ്രൂപ്പ് പ്രവർത്തകർ ഫലസ്തീൻ ഐക്യദാർഡ്യ സമ്മേളനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ആര്യാടൻ ഫൗണ്ടേഷന്‍റെ പേരിലാണ് എ.ഗ്രൂപ്പിന്റെ പരിപാടി നടക്കുക. പ്രധാന നേതാക്കൾ എല്ലാം എത്തിയെങ്കിലും ശക്തമായ മഴയായതിനാൽ ഡി.സി.സിയുടെ പരിപാടി പൂർണമായും നടത്താൻ കഴിഞ്ഞില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...