റാന്നി : കോളേജ് റോഡിൽ ജലസേചന വകുപ്പ് പൈപ്പു പുനരുദ്ധരിക്കാനെടുത്ത കുഴി കൃത്യമായി മൂടാത്തതു മൂലം ഉണ്ടായ പടുകുഴി അപകടം സൃഷ്ടിക്കുമെന്ന ആശങ്കയുമായി സമീപത്തെ വ്യാപാരികളും നാട്ടുകാരും. ഒരു മാസം മുന്‍പ് പൈപ്പ് ലൈൻ പുനരുദ്ധാരണത്തിനായി എടുത്ത കുഴിയാണ് മൂടാത്ത നിലയിലുള്ളത്. തിരക്കേറിയ റോഡില്‍ ഇരുചക്രവാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങള്‍ നിത്യവും യാത്ര നടത്തുന്നിടത്താണ് ഇത്തരത്തിൽ അപകടകെണി രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി തകർത്തു പെയ്യുന്ന മഴയിൽ ഒലിച്ചിറങ്ങിയ മണ്ണ് കാരണം കുഴി പകുതിയോളം മൂടിയതായി നാട്ടുകാർ പറയുന്നു. മെയിൻ റോഡിൽ നിന്നും കോളേജിലേക്കുള്ള റോഡ് വീതി കുറഞ്ഞതും കയറ്റവും വളവും ഉള്ളതാണ്. റോഡിലെ കുഴിമൂടാത്ത അധികൃതരുടെ നടപടിയിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.
ജലസേചന വകുപ്പ് പൈപ്പു പുനരുദ്ധരിക്കാനെടുത്ത കുഴി മൂടിയില്ല ; ആശങ്കയിൽ നാട്ടുകാർ
RECENT NEWS
Advertisment