ജലസേചന വകുപ്പ് പൈപ്പു പുനരുദ്ധരിക്കാനെടുത്ത കുഴി മൂടിയില്ല ; ആശങ്കയിൽ നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

റാന്നി : കോളേജ് റോഡിൽ ജലസേചന വകുപ്പ് പൈപ്പു പുനരുദ്ധരിക്കാനെടുത്ത കുഴി കൃത്യമായി മൂടാത്തതു മൂലം ഉണ്ടായ പടുകുഴി അപകടം സൃഷ്ടിക്കുമെന്ന ആശങ്കയുമായി സമീപത്തെ വ്യാപാരികളും നാട്ടുകാരും. ഒരു മാസം മുന്‍പ് പൈപ്പ് ലൈൻ പുനരുദ്ധാരണത്തിനായി എടുത്ത കുഴിയാണ് മൂടാത്ത നിലയിലുള്ളത്. തിരക്കേറിയ റോഡില്‍ ഇരുചക്രവാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങള്‍ നിത്യവും യാത്ര നടത്തുന്നിടത്താണ് ഇത്തരത്തിൽ അപകടകെണി രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി തകർത്തു പെയ്യുന്ന മഴയിൽ ഒലിച്ചിറങ്ങിയ മണ്ണ് കാരണം കുഴി പകുതിയോളം മൂടിയതായി നാട്ടുകാർ പറയുന്നു. മെയിൻ റോഡിൽ നിന്നും കോളേജിലേക്കുള്ള റോഡ് വീതി കുറഞ്ഞതും കയറ്റവും വളവും ഉള്ളതാണ്. റോഡിലെ കുഴിമൂടാത്ത അധികൃതരുടെ നടപടിയിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...