ഗസ്സയിൽ സഹായ വിതരണത്തിന് വഴിയൊരുക്കുമെന്ന് ഇസ്രായേൽ സൈന്യം ; എതിർത്ത് ബെഞ്ചമിന്‍ നെതന്യാഹു

For full experience, Download our mobile application:
Get it on Google Play

തെല്‍ അവിവ്: സഹായ വിതരണത്തിനായി ദക്ഷിണ ഗസ്സയിലേക്കുള്ള വഴിയിൽ പകൽ സമയം ആക്രമണം നടത്തില്ലെന്ന് ഇസ്രായേൽ സൈന്യം. പക്ഷെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപനത്തെ എതിർത്തു. യുഎസ് മുന്നോട്ട് വെച്ച് വെടിനിർത്തൽ നിർദേശം ഫലപ്രദമായ പരിഹാരമാണെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. പ്രഖ്യാപിത നിലപാടുകളിൽ ഊന്നിയ ഏതൊരു ചർച്ചയ്ക്കും തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. റ​ഫ മേ​ഖ​ല​യി​ൽ 11 മണിക്കൂർ നീളുന്ന പകൽ വെ​ടി​നി​ർ​ത്ത​ൽ വഴി ഗസ്സയിലേക്കുള്ള മുടങ്ങിയ സഹായവിതരണം പുനഃസ്​ഥാപിക്കാൻ വഴിയൊരുക്കുമെന്ന്​ ഇസ്രായേൽ സൈന്യം അറിയിച്ചു. അന്തർദേശീയ സമൂഹത്തി​ന്‍റെയും യു.എന്നിന്‍റെയും ഇടപടലുകളെ തുടർന്നാണ്​ തീരുമാനം.

പരിമിത തോതിലാണെങ്കിലും നടപടി സ്വാഗതാർഹമെന്ന്​ യു.എൻ വ്യക്തമാക്കി. രാവിലെ എ​ട്ടു​മു​ത​ൽ ​വൈ​കിട്ട് ഏ​ഴു​മ​ണി​ വ​രെ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ തു​ട​രാനായിരുന്നു സേനാ തീരുമാനം. ഇ​സ്രാ​യേ​ൽ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​റം അ​ബൂ​സാ​ലിം ക്രോ​സി​ങ്ങി​ന​ടു​ത്ത് ട്ര​ക്കു​ക​ൾ​ക്ക് പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ എ​ത്താ​ൻ ഇത്​ വ​ഴി​യൊ​രു​ക്കും. സ​ലാ​ഹു​ദ്ദീ​ൻ ഹൈ​വേ​യി​ലൂ​ടെ സു​ഗ​മ യാ​ത്ര​ക്കും വെ​ടി​നി​ർ​ത്ത​ൽ സ​ഹാ​യ​ക​ര​മാ​കും. ​

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...