മികച്ച തൊഴിലവസരം നൽകികൊണ്ട് തൊഴിൽമേള സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ലക്ഷ്യം  നേടുന്നതിനായി കേരളത്തിൽ തദ്ദേശഭരണ സ്ഥാപനതലത്തിൽ ആദ്യമായി തിരുവല്ലയിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ തൊഴിലന്വേഷകരുടെ പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. അഡ്വ.മാത്യു ടി തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് തൊഴിൽ മേളയുടെ ഉദ്ഘാടനം ചെയ്തു. നഗരസഭയിൽ നടപ്പിലാക്കി വരുന്ന കുടുംബശ്രീ ദേശീയ നഗരം ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി സൗജന്യ നൈപുണ്യ പരിശീലനം പൂർത്തിയാക്കിയതും അല്ലാത്തവരുമായ അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ 18നും 35നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കായി തിരുവല്ല എംജിഎം സ്കൂളിൽ വെച്ചാണ് മേള സംഘടിച്ചത്.

രാവിലെ 8.30 നു ആരംഭിച്ച രജിസ്ട്രേഷനിലൂടെ 771പേര് രജിസ്റ്റർ ചെയ്തു. രാവിലെ 9 മണിക്ക് നടന്ന ഉദ്‌ഘാടനത്തിനു ശേഷം മേളയിൽ പങ്കെടുത്ത എല്ലാ സ്ഥാപനങ്ങളുടെ അവതരണം നാടന്നു. ഓരോ സ്ഥാപനവുമായും ബന്ധപ്പെട്ടുള്ള തൊഴിൽ സാധ്യതകളെക്കുറിച്ചു സ്ഥാപനങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ബൃഹത് പദ്ധതിയായ എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന പദ്ധതിയുടെ ലക്ഷ്യം കൈവരിക്കുന്നതിനായി സംഘടിപ്പിച്ച തൊഴിൽമേളയിൽ മഹാലക്ഷ്മി സിൽക്സ്, ബിലീവിയസ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ,എ.വി.ജി മോട്ടേഴ്സ്,എൽ.ഐ.സി,ജോയ് ആലുക്കാസ്, മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ്,ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്, ജോബ്സ് ഓമെഗാ. കോം, ഐ.ഐ.എഫ്. എൽ സമസ്ത ഫിനാൻസ് ലിമിറ്റഡ്, എസ്.ബി.ഐ ലൈഫ് ഇൻഷുറൻസ്, സ്റ്റുഡൻസ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, യൂനിമണി ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ്, എ&എസ് ഇൻഡസ്ട്രീസ്, മൈക്രോ ലാബ് ലബോറട്ടറീസ്, ഐഡിഎഫ്സി ഫസ്റ്റ് ഭാരത് ലിമിറ്റഡ്, മാക്സ് വിൻ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്, വടക്കേമുറിയിൽ ഫിനാൻസ് കമ്പനി ഇന്ത്യ ലിമിറ്റഡ്,തിരുവല്ല പോസ്റ്റൽ ഡിവിഷൻ,മാക്ട് ഇന്റർനാഷണൽ, പുഷ്പഗിരി മെഡിക്കൽ കോളേജ്, മഹീന്ദ്രാ ഫിനാൻസ് എന്നിവയുൾപ്പെടെ 22 സ്ഥാപനങ്ങൾ പങ്കെടുത്തു. ഓരോ സ്ഥാപനങ്ങൾക്കും പ്രത്യേകം മുറികൾ സജ്ജീകരിച്ചിരുന്നു. ടീച്ചർമാർ, ജനറൽ ഡോക്ടർമാർ, ഐ.റ്റി സപ്പോർട്ട് എക്സിക്യൂട്ടീവ്, ഫാം ഹൗസ് വർക്കേഴ്സ്, നഴ്സ്, ബ്രാഞ്ച് മാനേജർ, റിലേഷൻഷിപ് ഓഫീസർ, അസിസ്റ്റന്റ് മാനേജർ, ലാബ് അസിസ്റ്റന്റ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, അക്കൗണ്ടന്റ് , ഫിനാൻസ് ഓഫീസർ, ഫാർമസിസ്ട്, എഡ്യൂക്കേഷണൽ കൺസൾട്ടന്റ്, ഇൻഷുറൻസ് ഓഫീസർ, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഏജൻറ്, ഫീൽഡ് ഓഫീസർ, സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് അസിസ്റ്റന്റ്,ഫ്ലോർ മാനേജർ, സോഫ്റ്റ്‌വെയർ സപ്പോർട്ട് സ്റ്റാഫ്, ഗ്രൂപ്പ് കോ-ഓർഡിനേറ്റർ, ഫിനാൻസ് അഡ്വൈസർ, ടെക്നിക്കൽ സ്റ്റാഫ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, ഡെവലപ്പ്മെന്റ് ഓഫീസർ തുടങ്ങി നിരവധി മേഖലകളിലേക്ക് തൊഴിൽ അവസരം ഒരുക്കുന്നതിന് ഈ മെഗാ തൊഴിൽമേളയിലൂടെ തിരുവല്ല നഗരസഭയ്ക്ക് സാധിച്ചു.

വിവിധ തസ്തികകളിലായി 451 പേർ തൊഴിൽ നൽകുന്നതിന് മുന്നോടിയായി ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. മേള പരിപൂർണ്ണ വിജയമായിരുന്നുവെന്നും പരമാവധി യുവജനങ്ങൾക്ക്‌ തൊഴിൽ നൽകുക എന്ന നഗരസഭയുടെ ലക്ഷ്യം നേടാൻ മെഗാ തൊഴിൽമേളയിലൂടെ കഴിഞ്ഞതായും നഗരസഭാ സെക്രട്ടറി നാരായൺ സ്റ്റാലിൻ പറഞ്ഞു. മെഗാ തൊഴിൽ മേളയ്ക്ക് നേതൃത്വം വഹിച്ച തിരുവല്ല കുടുംബശ്രീ എൻ.യു.എൽ.എം മാനേജർ അജിത്. എസ് എം.ടി.പി സെറീൻ സൂസൻ, കമ്മ്യൂണിറ്റി ഓർഗനൈസർ അനു വി ജോൺ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

തൊഴിൽ മേളയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നവർക്കു മേളയിൽ പങ്കെടുത്ത സ്ഥാപനങ്ങൾ മുഖാന്തിരം നേരിട്ടു തൊഴിൽ നൽകുന്നതിനുള്ള ക്രമീകരണവും എൻ.യു.എൽ.എം പദ്ധതിയുടെ ഭാഗമായി ചെയ്യുന്നതാണെന്നും സെക്രട്ടറി പറഞ്ഞു. മേളയിൽ പങ്കെടുക്കുന്നവർക്കായി രുചിയകരമായ ഭക്ഷണങ്ങളുമായി കുടുംബശ്രീ ഈസ്റ്റ്,വെസ്റ്റ് സിഡിഎസ്സുകളുടെ നേതൃത്വത്തിൽ കഫേ ഫുഡ് കൗണ്ടറും സജ്ജീകരിച്ചിരുന്നു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുടെ ആശുപത്രിക്കെതിരായ ആരോപണം ; മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണത്തെതുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍ ആശുപത്രിയില്‍ മിന്നല്‍...

ഹൈക്കോടതിയിൽ 12 പുതിയ സർക്കാർ അഭിഭാഷക തസ്തികകൾക്ക് അംഗീകാരം

0
കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടി. പുതിയതായി 12 അഭിഭാഷക...

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കർണാടക ; അതിർത്തിയിൽ സുരക്ഷ കർശനമാക്കും

0
ബംഗലൂരു: ലഹരി വ്യാപനം തടയാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍...

എസ്‌ഐയുടെ പെപ്പർ സ്പ്രേ പ്രയോഗം ; യുവാവിന് ₹50,000 നഷ്ടപരിഹാരം നൽകാൻ സർക്കാർ

0
തിരുവനന്തപുരം: പൊലീസ് കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്ന പരാതിയില്‍ യുവാവിന് 50,000...