കോവിഡ് കാലത്തെ ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കോവിഡ് കാലത്ത് നടന്നുവെന്ന് ആരോപിക്കുന്ന ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറാന്‍ കര്‍ണാടക സര്‍ക്കാര്‍. ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സംഘമാകും അന്വേഷണം നടത്തുക. അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) അടക്കമുള്ളവര്‍ ഉള്‍പ്പെട്ടതാണ് അന്വേഷണസംഘം. കോവിഡ് മഹാമാരിക്കിടെ അന്നത്തെ ബിജെപി സര്‍ക്കാരിന്റെ കാലത്തുനടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ അന്വേഷിച്ച റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മൈക്കല്‍ ഡിസൂസയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോടികളുടെ അഴിമതി നടന്നുവെന്ന സൂചനയാണ് ഇടക്കാല റിപ്പോര്‍ട്ടിലുള്ളതെന്ന് നിയമ – പാര്‍ലമെന്ററികാര്യ മന്ത്രി എച്ച്.കെ പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോവിഡ് കാലത്തുനടന്ന ഇടപാടുകളുമായി ബന്ധപ്പെട്ട പല ഫയലുകളും കാണാതായെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തില്‍ പ്രത്യേക സംഘം കൂടുതല്‍ അന്വേഷണം നടത്തുമെന്നും മന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുത്തനെ ഉയര്‍ന്ന് ഇഞ്ചി വില

0
പാലക്കാട്: കുത്തനെ ഉയർന്ന് ഇഞ്ചി വില. രണ്ടാഴ്ചക്കിടെ കിലോയ്ക്ക് 80 രൂപയിലധികമാണ്...

കേതൻ കൊലപാതകം : സിയയുടെ കുടുംബത്തിന്റെ സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടിസ്

0
പുണെ : വ്യവസായി കേതൻ വിശാൽ‌ അഗർവാളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി...

മതപരിവര്‍ത്തന ആരോപണം ; മധ്യപ്രദേശിൽ ബജ്റംഗ് ദൾ പ്രവര്‍ത്തകര്‍ കത്തോലിക്ക സ്കൂൾ തല്ലിത്തകര്‍ത്തു

0
ജബൽപൂര്‍: മധ്യപ്രദേശ് ജബൽപൂരിലെ സെന്‍റ്. അലോഷ്യസ് സീനിയർ സെക്കൻഡറി സ്കൂളിൽ മതപരിവർത്തനം...

പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കം : സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോ​ഗം ഇന്ന്

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കത്തിനിടെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോ​ഗം ഇന്ന്....