വനപാലകാരുടെ നിരീക്ഷണത്തിലായിരുന്ന കാട്ടാന ചരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൂർത്തിമണ്ണിൽ വനപാലകരുടെ നിരീക്ഷണത്തിലായിരുന്ന കാട്ടാനയെ കൃഷിയിടത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി. നാല്പത് വയസ്സ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്. ഇരുപത് ദിവസത്തിലേറെയായി വനപാലകരുടെ നിരീക്ഷണത്തിലായിരുന്നു ഈ കാട്ടാന. കൊമ്പനാനയുടെ ആക്രമണത്തിൽ ആനയുടെ പിൻഭാഗത്ത് പരിക്കേറ്റിരുന്നു. ഈ മുറിവിൽ ഉണ്ടായ അണുബാധയാണ് ആന ചരിയുന്നതിന് ഇടയായതെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് ആന നാശം വിതച്ച് വരുകയായിരുന്നു.

വീടിന്റെ അടുക്കള ഭാഗവും കൃഷികളും കാട്ടാന നശിപ്പിച്ചിരുന്നു. ആനക്ക് മുറിവേറ്റിട്ടുണ്ടെന്ന് വനം വകുപ്പ് കണ്ടെത്തിയതോടെ കൈതച്ചക്കയിൽ മരുന്ന് കുത്തിവെച്ച് നൽകി ആനയെ രക്ഷപെടുത്താൻ വനപാലകർ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കോന്നി വനം വകുപ്പ് വെറ്റിനറി സർജൻ ഡോ.ശ്യാം ചന്ദ്രൻ, കോട്ടയം വെറ്റിനറി സർജൻ ഡോ.അനുമോദ്, തണ്ണിത്തോട് വെറ്റിനറി സർജൻ ഡോ.വിജി വിജയൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ട് നടപടികൾ പൂർത്തിയാക്കി ജഡം മറവ് ചെയ്തു. ഗുരുനാഥൻ മണ്ണ് റേഞ്ച് ഓഫീസർ കെ വി രതീഷിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം നടപടികൾക്ക് നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രവാസികൾക്ക് വലിയ പെരുന്നാൾ സമ്മാനം ! കണ്ണൂരിൽ നിന്ന് ഗൾഫിലേക്ക് ആഴ്ചയിൽ 69 സർവീസുകൾ

0
കണ്ണൂർ : പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളെയും വ്യോമപാത നിയന്ത്രണങ്ങളെയും തുടർന്ന് കഴിഞ്ഞ...

ഡെന്മാർക്കിൽ എന്തോ ചീഞ്ഞു നാറുന്നു ; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിന് പിന്നിൽ അഴിമതിയുടെ...

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി...

കേളകത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലി കൂട്ടിലായി

0
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കേളകം പഞ്ചായത്തിലെ എട്ടാം...

പിണറായിയുടെ ബെക്കാർഡി ആരോപണത്തിനെതിരെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും

0
തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം രേഖകളിൽ നിന്ന് നീക്കണമെന്ന്...