Friday, April 11, 2025 11:35 am

സിനിമയ്ക്ക് നിലവാരമുണ്ടോയെന്ന് പ്രേക്ഷകര്‍ തീരുമാനിക്കും ; കേരള സ്റ്റോറിക്കെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദ കേരള സ്റ്റോറിക്കെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് വീണ്ടും സുപ്രീംകോടതി. വിഷയം ഹൈക്കോടതിക്ക് വിട്ടതെന്ന് കോടതി അറിയിച്ചു. സിനിമയ്ക്ക് നിലവാരമുണ്ടോയെന്ന് പ്രേക്ഷകര്‍ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതി നിര്‍ദ്ദേശം കേരള ഹൈക്കോടതി പാലിച്ചില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. അതിനിടെ, സിനിമ നിരോധിക്കണം എന്നാവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിച്ചേക്കും.

അതേസമയം ദ കേരള സ്റ്റോറി സിനിമ തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന് എസ്ഡിപിഐ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തമിഴകത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതാണ് സിനിമയെന്നും ചിത്രം റിലീസ് ചെയ്താല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക് മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഗീയ വിദ്വേഷവും മത സംഘര്‍ഷവും ഉണ്ടാക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനുമാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷ മുസ്ലീം സമുദായം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാതെ അപവാദം പ്രചരിപ്പിക്കുകയും സമാധാനം തകര്‍ക്കുകയും ചെയ്യുന്ന ഇത്തരം വ്യാജ രാഷ്ട്രീയ പ്രേരിത പ്രചരണ സിനിമകള്‍ നിരോധിക്കണമെന്നും മുബാറക് ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എൽസ്റ്റൺ എസ്റ്റേറ്റ് നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

0
വയനാട് : വയനാട് പുനരധിവാസ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ നിശ്ചയിച്ച...

ഇടപ്പാവൂർ പൂരം : സ്വർണജീവതയിൽ ദേവി എഴുന്നള്ളി

0
റാന്നി : സ്വർണ ജീവതയിൽ ഭക്തരെ അനുഗ്രഹിക്കാന്‍ ഇടപ്പാവൂര്‍ ദേവി...

കരാർ തീരുമാനമായില്ല ; പുതുശ്ശേരിഭാഗം റോഡ് പണി വൈകുന്നു

0
തട്ടാരുപടി : നവീകരണത്തിന് പണം അനുവദിച്ചിട്ടും കരാർ തീരുമാനമാകാത്തതിനാൽ പുതുശ്ശേരിഭാഗം...

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനത്തിൽ സൗദി സന്ദർശനം നടത്തും

0
ജിദ്ദ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനത്തിൽ സൗദി...