തമിഴ്‌നാട്ടിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കില്ല ;  മൾട്ടിപ്ലക്‌സ് തിയേറ്ററുകൾ പ്രദർശനം നിർത്തിവച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിലെ മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ കേരള സ്റ്റോറി ഇന്ന് മുതല്‍ പ്രദര്‍ശിപ്പിക്കില്ല. ക്രമസമാധാന നിലയും സിനിമയുടെ മോശം പ്രതികരണവും ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍ ‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം നിര്‍ത്തിവച്ചത്. സിനിമ റിലീസ് ചെയ്യുന്നതിനെതിരെ തമിഴ്നാട്ടിലെ നാം തമിഴര്‍ പാര്‍ട്ടി (എന്‍ടികെ) ശനിയാഴ്ച ചെന്നൈയില്‍ പ്രതിഷേധ പ്രകടനം നടത്തി.

‘ദി കേരള സ്റ്റോറി’യുടെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ വിവാദം പൊട്ടിപ്പുറപ്പെട്ടു . എന്നിരുന്നാലും, ബഹുഭാഷാ ചിത്രമായ ‘ദി കേരള സ്റ്റോറി’യുടെ റിലീസ് സ്റ്റേ ചെയ്യാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചിരുന്നു. എന്നാല്‍ റിലീസ് ചെയ്ത ദിവസം, കേരളത്തിലെ പല ജില്ലകളിലും ദി കേരള സ്റ്റോറിയുടെ ഷോകള്‍ റദ്ദാക്കി. കൊച്ചിയില്‍ നേരത്തെ ലിസ്റ്റ് ചെയ്ത രണ്ട് ഷോകള്‍ റദ്ദാക്കി. കൊച്ചിയിലെ ലുലു മാള്‍, സെന്റര്‍ സ്‌ക്വയര്‍ മാള്‍ എന്നിവിടങ്ങളിലെ തീയേറ്റര്‍ ഉടമകളും സിനിമ ബഹിഷ്‌കരിച്ചു. അതുപോലെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളിലെ തിയേറ്ററുകളും ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...